ദു­ബൈ­ 2020 വേ­ൾ­ഡ് എക്സ്പോ­ : ജി­.സി­.സി­ രാ­ജ്യങ്ങൾ സൗ­യു­ക്തമാ­യി­ പവലി­യൻ ഒരു­ക്കും


ദുബൈ : ദുബൈ 2020 വേൾഡ് എക്സ്പോയിൽ ജി.സി.സി രാജ്യങ്ങളുടെ ഒരുമിച്ചുള്ള പവിലിയൻ പുതുമയാകും. എക്സ്പോയുടെ ചരിത്രത്തിൽ ആദ്യമായാണിത്. ഇതിനു പുറമെ ജി.സി.സി രാജ്യങ്ങളുടെ പ്രത്യേക പവിലിയനുകളും ഉണ്ടാകും. ഇതുസംബന്ധിച്ച കരാറിൽ ജി.സി.സി സെക്രട്ടറി ജനറൽ ഡോ. അബ്ദുല്ലതീഫ് ബിൻ റാഷിദ് അൽ സയാനിയും യു.എ.ഇ രാജ്യാന്തര സഹകരണ സഹമന്ത്രിയും ദുബൈ എക്സ്പോ 2020 ബ്യൂറോ ഡയറക്ടർ ജനറലുമായ റീം അൽ ഹാഷിമിയും ഒപ്പുവച്ചു. 

അറബ് സാംസ്കാരിക തനിമകളുടെ കാഴ്ചകളും അനുഭവങ്ങളുമൊരുക്കുന്ന രാജകീയ പവിലിയൻ നിർമ്മിക്കാനാണ് തീരുമാനം. 2020 ഒക്ടോബർ 20 മുതൽ ആറുമാസം നീണ്ടുനിൽക്കുന്ന എക്സ്പോയിൽ 150ൽ ഏറെ രാജ്യങ്ങൾ പങ്കെടുക്കുന്നുണ്ട്. കരാറിൽ കൂടുതൽ രാജ്യങ്ങൾ ഒപ്പുവച്ചുകൊണ്ടിരിക്കുകയാണ്. എക്സ്പോയിൽ പവിലിയന്റെ സ്ഥാനം, വലുപ്പം, അവതരിപ്പിക്കുന്ന ആശയങ്ങൾ തുടങ്ങിയ വിശദാംശങ്ങൾ കരാറിലുണ്ട്. കൂടാതെ, ഒട്ടേറെ രാജ്യാന്തര സംഘടനകളുടെയും ഏജൻസികളുടെയും സർക്കാർ−സ്വകാര്യ മേഖലകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രാതിനിധ്യമുണ്ടാകും.

65,000 ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്ന താമസകേന്ദ്രങ്ങൾ, 1.35 ലക്ഷം ചതുരശ്രമീറ്റർ വാണിജ്യമേഖല, വിദ്യാഭ്യാസ−സാംസ്‌കാരിക−ഉല്ലാസ കേന്ദ്രങ്ങൾ എന്നിവ ഉൾപ്പെടെ എണ്ണമറ്റ വിശേഷണങ്ങളുമായാണ് എക്സ്പോയുടെ മുഖ്യകേന്ദ്രമായ ഡിസ്ട്രിക്ട് 2020 അണിഞ്ഞൊരുങ്ങുക. 

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed