ഷെ­യ്ഖ് മു­ഹമ്മദ് ഷാ­ർ­ജ പു­സ്തകോ­ത്സവം സന്ദർ­ശി­ച്ചു­


ഷാർജ : യു.എ.ഇ. വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഷാർജ അന്താരാഷ്ട്ര പുസ്തകമേള സന്ദർശിച്ചു.ഷെയ്ഖ് മുഹമ്മദിന്റെ നേതൃത്വത്തിൽ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘമാണ് അക്ഷര നഗരിയിലെത്തിയത്. 

ഷാർജ ബുക്ക് അതോറിറ്റി ചെയർമാൻ അഹമ്മദ് അൽ അമേറിക്കൊപ്പം മേളയിലെ പ്രധാന സ്റ്റാളുകൾ ദുബൈ ഭരണാധികാരി  സന്ദർശിച്ചു. പുസ്തകോത്സവ വേദിയിൽ നടന്ന മന്ത്രിസഭാ യോഗത്തിനുശേഷമാണ് അദ്ദേഹം മേള സന്ദർശിച്ചത്. 

ഷെയ്ഖ് മുഹമ്മദ് ബർമിംങ്ഹാമിൽ നിന്നുള്ള പുരാതന ഖുർആന്റെ കൈയെഴുത്തു പ്രതിയുടെ മാതൃക കാണുന്ന ചിത്രങ്ങളും പുസ്തകോത്സവ വേദിയിലെ വിവിധ സ്റ്റാളുകൾ സന്ദർശിക്കുന്ന ചിത്രങ്ങളും ദുബൈ മീഡിയ ഓഫീസ്  സോഷ്യൽ മീഡിയ വഴിപുറത്തുവിട്ടിട്ടുണ്ട്. 

അതേസമയം രാജ്യാന്തര പുസ്തകമേളയുടെ എട്ടാം ദിവസമായ ബുധനാഴ്ച ചലച്ചിത്ര നടനും എം.പിയുമായ ഇന്നസെന്‍റ്, ശാസ്ത്രജ്ഞനും  വിദ്യാഭ്യാസ പ്രവർത്തകനുമായ പ്രൊഫ. ആർ.വി.ജി മേനോൻ എന്നിവർ കേരളത്തെ പ്രതിനിധീകരിച്ച് മേളയിൽ പങ്കെടുക്കും. രാത്രി എട്ടി മണിക്ക് ബാൾറൂം ഹാളിൽ ചിരിക്ക് പിന്നിൽ എന്ന പരിപാടിയിലാണ് ഇന്നസെന്‍റ് പങ്കെടുക്കുക.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed