മെട്രോ സർവ്വീസ് നിയന്ത്രണം: യാത്രക്കാർക്കായി സൗജന്യ ഷട്ടിൽ ബസ് സർവ്വീസ്
ദുബൈ : നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി മെട്രോയുടെ റെഡ്ലൈൻ ഭാഗികമായി അടയ്ക്കുന്നതിനാൽ യാത്രക്കാർക്കായി ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.) സൗജന്യ ഷട്ടിൽ ബസ് സർവ്വീസ് നടത്തുന്നു.
ജൂലൈ 28 മുതൽ ഒക്ടോബർ 15− വരെ പത്ത് ആഴ്ചക്കാലമാണ് മെട്രോ റെഡ് ലൈനിലെ ജുമേറലെയ്ക് ടവേഴ്സ് (ജെ.എൽ.ടി.) േസ്റ്റഷനും ഇബ്ൻ ബത്തൂത്ത േസ്റ്റഷനും ഇടയിൽ സൗജന്യ ബസ് സർവ്വീസ് നടത്തുന്നത്. വാരാന്ത്യ ദിനങ്ങളായ വെള്ളി, ശനി ദിവസങ്ങളിലാണ് മെട്രോ ഭാഗികമായി അടയ്ക്കുക. ഈ ദിവസങ്ങളിൽ സൗജന്യ ഷട്ടിൽ ബസ് സേവനം ലഭ്യമാകും.
ഇതനുസരിച്ച് യു.എ.ഇ. എക്സ്ചേഞ്ച് ഭാഗത്തേക്ക് പോകേണ്ടവർക്ക് ജെ.എൽ.ടി. േസ്റ്റഷനിൽ ഇറങ്ങി ബസിൽ ഇബ്ൻ ബത്തൂത്ത േസ്റ്റഷനിലെത്താം. അവിടെനിന്ന് വീണ്ടും മെട്രോയിൽ യാത്രതുടരാം. തിരിച്ച് റാഷിദിയ ഭാഗത്തേക്ക് യാത്രചെയ്യുന്നവർ ഇബ്ൻ ബത്തൂത്ത േസ്റ്റഷനിൽ ഇറങ്ങി സൗജന്യ ബസ് സർവ്വീസ് വഴി ജെ.എൽ.ടി. സ്റ്റഷനിലെത്തണം. അവിടെ നിന്ന് റാഷിദിയയിലേക്കു മെട്രോയിൽ യാത്രതുടരാം.
പൊതുഗതാഗത സംവിധാനമുപ യോഗിക്കുന്നവരുടെ സുഗമമായ യാത്ര ഉറപ്പാ ക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നു റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി അധികൃ
തർ വ്യക്തമാക്കി.

