യുഎഇക്ക് നേരെയുള്ള ഇറാന്റെ ആക്രമണം: ശക്തമായി അപലപിച്ച് ബഹ്‌റൈൻ


പ്രദീപ് പുറവങ്കര

മനാമ: യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ ബഹ്‌റൈൻ ശക്തമായി അപലപിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനവും മേഖലയുടെ സ്ഥിരതയ്ക്ക് ഭീഷണിയുമാണ് ഈ നടപടിയെന്ന് ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

നിരവധി പേർക്ക് പരിക്കേറ്റ ഈ ആക്രമണം യുഎഇക്ക് നേരെ ഇറാൻ തുടരുന്ന ഭീഷണികളുടെ പ്രതിഫലനമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. അയൽരാജ്യങ്ങളുടെ പരമാധികാരത്തെ ബഹുമാനിക്കാനും ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് ഒഴിവാക്കാനും ഇറാൻ തയ്യാറാകണം. കൂടാതെ, ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത സുരക്ഷയെ ബാധിക്കുന്ന നടപടികൾ നിർത്തണമെന്നും ബഹ്‌റൈൻ ആവശ്യപ്പെട്ടു.

യുഎഇക്ക് ബഹ്‌റൈൻ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. ഗൾഫ് സഹകരണ കൗൺസിലിന്റെ (ജിസിസി) സംയുക്ത പ്രതിരോധ കരാർ പ്രകാരം, ഒരു അംഗരാജ്യത്തിന് നേരെയുള്ള ആക്രമണം എല്ലാ അംഗങ്ങൾക്കും നേരെയുള്ള ആക്രമണമായി കണക്കാക്കുമെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധം ശക്തമായി തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.

article-image

dfgdg

You might also like

  • Lulu Exchange
  • Straight Forward

Most Viewed