യുഎഇയിൽ കടുത്ത ചൂടിന് തുടക്കം; 'കനത് അൽ തുറയ്യ' സീസൺ ബുധനാഴ്ച മുതൽ


പ്രദീപ് പുറവങ്കര I ഗൾഫ്

ദുബായ്: യുഎഇയിൽ വസന്തകാലത്തിന് വിടയേകി വേനൽചൂട് അതിന്റെ പാരമ്യത്തിലേക്ക് കടക്കുന്നു. പ്രാദേശിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളുടെ റിപ്പോർട്ട് പ്രകാരം, കടുത്ത ഉഷ്ണതരംഗത്തിന്റെ തുടക്കം കുറിക്കുന്ന 'കനത് അൽ തുറയ്യ' സീസൺ നാളെ ആരംഭിക്കും. ഏപ്രിൽ 29 മുതൽ ജൂൺ 7 വരെയാണ് ഈ കാലയളവ്.

താപനില ക്രമാതീതമായി ഉയരുന്നതിനൊപ്പം അന്തരീക്ഷത്തിലെ ഈർപ്പം കുറയുകയും ഉണങ്ങിയ കാറ്റ് വീശുകയും ചെയ്യുന്നതാണ് ഈ സീസണിന്റെ പ്രത്യേകത. ആകാശത്ത് നിന്ന് 'തുറയ്യ' (Pleiades) നക്ഷത്രസമൂഹം അപ്രത്യക്ഷമാകുന്നതിനെ അടിസ്ഥാനമാക്കിയാണ് അറബ് ജ്യോതിശാസ്ത്രജ്ഞർ ഈ സീസണിന് പേരിട്ടിരിക്കുന്നത്. ജൂൺ 7-ഓടെ ഈ നക്ഷത്രങ്ങൾ വീണ്ടും പ്രത്യക്ഷപ്പെടുന്നതോടെ ഔദ്യോഗിക വേനൽക്കാലത്തിന് തുടക്കമാകും.

മേഖലയിലെ കാലാവസ്ഥാ ചക്രത്തിലെ നിർണ്ണായകമായ മാറ്റമാണിതെന്ന് എമിറേറ്റ്‌സ് അസ്‌ട്രോണമിക്കൽ അസോസിയേഷൻ ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ പറഞ്ഞു. മഴക്കാലം അവസാനിക്കുന്നതോടെ സസ്യലതാദികൾ ഉണങ്ങിത്തുടങ്ങുന്നതും കടുത്ത വേനൽ മാസങ്ങളുടെ വരവിനെ സൂചിപ്പിക്കുന്നു.

article-image

sdfsf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed