. ടെലികോം വിപണിയിൽ വൻ കുതിപ്പുമായി ബഹ്‌റൈൻ
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈനിൽ ടെലികോം മേഖലയിൽ വൻ വളർച്ച രേഖപ്പെടുത്തിയതായി ടെലികോം റെഗുലേറ്ററി അതോറിറ്റി (TRA) റിപ്പോർട്ട്. കഴിഞ്ഞ വർഷത്തെ രണ്ടാം പാദത്തിലെ കണക്കുകൾ പ്രകാരം ബഹ്‌റൈനിൽ പ്രതി 100 പേർക്കും 150 മൊബൈൽ കണക്ഷനുകൾ വീതമുണ്ട്. രാജ്യത്തെ ആകെ മൊബൈൽ വരിസംഖ്യാക്കാരുടെ എണ്ണം 23.87 ലക്ഷമായി ഉയർന്നു.
ബ്രോഡ്‌ബാൻഡ് വരിസംഖ്യാക്കാരുടെ എണ്ണം 25.95 ലക്ഷത്തിലെത്തി (പ്രതി 100 പേർക്കും 163 ബ്രോഡ്‌ബാൻഡ് കണക്ഷനുകൾ). കൂടാതെ രാജ്യത്തെ 63 ശതമാനം വീടുകളിലും (ഏകദേശം 1,82,000) ഫൈബർ കണക്ഷനുകൾ ലഭ്യമായിട്ടുണ്ട്. ഇതിൽ 86 ശതമാനം ഉപഭോക്താക്കളും 100 Mbps-ഓ അതിൽ കൂടുതലോ വേഗതയുള്ള പാക്കേജുകളാണ് ഉപയോഗിക്കുന്നത്.
സാമ്പത്തിക വർഷത്തിൽ ടിആർഎ 1.54 കോടി ബഹ്‌റൈനി ദിനാർ (BD 15.402m) മിച്ച ലാഭം രേഖപ്പെടുത്തുകയും, ഏകദേശം 1.6 കോടി ദിനാർ (BD 15.95m) ധനകാര്യ ദേശീയ സാമ്പത്തിക മന്ത്രാലയത്തിന് കൈമാറുകയും ചെയ്തു. 2.11 കോടി ദിനാറാണ് അതോറിറ്റിയുടെ പ്രവർത്തന വരുമാനം. വാർഷിക ലൈസൻസ് ഫീസിനത്തിൽ ലഭിച്ച 84.3 ലക്ഷം ദിനാറാണ് വരുമാനത്തിന്റെ സിംഹഭാഗവും (39.9%).
xzxzxzxzz

