ബഹ്‌റൈനിലെ യുഎൻ സുസ്ഥിര വികസന റിപ്പോർട്ട് 2025 പുറത്തിറക്കി; പങ്കാളിത്തവും നേട്ടങ്ങളും എടുത്തുപറഞ്ഞ് ഐക്യരാഷ്ട്രസഭ
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈനിലെ ഐക്യരാഷ്ട്രസഭ (UN) തങ്ങളുടെ 2025-ലെ 'കൺട്രി റിസൾട്ട്സ് റിപ്പോർട്ട്' ഔദ്യോഗികമായി പുറത്തിറക്കി. യുഎൻ സുസ്ഥിര വികസന സഹകരണ ഫ്രെയിംവർക്ക് 2025-2029-ന്റെ ആദ്യ വർഷത്തിലെ നേട്ടങ്ങളും പുരോഗതിയുമാണ് റിപ്പോർട്ടിൽ എടുത്തുപറയുന്നത്. വിദേശകാര്യ മന്ത്രാലയത്തിൽ ചേർന്ന ജോയിന്റ് സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ വെച്ച് റിപ്പോർട്ട് ബഹ്‌റൈൻ സർക്കാരിന് കൈമാറി.
ആളുകൾ , സമൃദ്ധി, സമാധാനം , ഭൂമി എന്നീ നാല് പ്രധാന സ്തംഭങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങളാണ് റിപ്പോർട്ടിലുള്ളത്. ബഹ്‌റൈൻ വിഷൻ 2030-നും സുസ്ഥിര വികസന ലക്ഷ്യങ്ങൾക്കും അനുസൃതമായി ആരോഗ്യം, സാമൂഹിക ക്ഷേമം, സുസ്ഥിര സാമ്പത്തിക പരിവർത്തനം, മികച്ച ഭരണം, മനുഷ്യാവകാശം, ലിംഗസമത്വം, യുവജന പങ്കാളിത്തം, പരിസ്ഥിതി സംരക്ഷണം എന്നീ മേഖലകളിൽ കൈവരിച്ച നേട്ടങ്ങൾ ഇതിൽ പ്രതിഫലിക്കുന്നു. എൻ്റർപ്രൈസ് ഡെവലപ്‌മെൻ്റ് ആൻഡ് ഇൻവെസ്റ്റ്‌മെൻ്റ് പ്രൊമോഷൻ പ്രോഗ്രാം വഴി ബഹ്‌റൈനിലും മറ്റ് നാല് രാജ്യങ്ങളിലുമായി 251 സംരംഭകർക്ക് സഹായമെത്തിച്ചു. സാർ പ്രദേശത്ത് 'ഗ്ലോബൽ സെൻ്റർ ഫോർ ദി ക്രിയേറ്റീവ് ഓറഞ്ച് ഇക്കോണമി' ആരംഭിച്ചതും, സ്റ്റാൻഡേർഡ് ചാർട്ടേഡ് 'വുമൺ ഇൻ ടെക്' പ്രോഗ്രാമിലൂടെ 50-ലധികം വനിതാ സ്റ്റാർട്ടപ്പുകൾക്ക് പിന്തുണ നൽകിയതും പ്രധാന നേട്ടങ്ങളായി യുഎൻ റസിഡന്റ് കോർഡിനേറ്റർ ഖാലിദ് എൽ മെക്വാദ് ചൂണ്ടിക്കാട്ടി.
sdasasasads

