മുഹറഖിലെ പഴയ കെട്ടിടങ്ങളിലെ നിയമവിരുദ്ധ താമസത്തിനെതിരെ കർശന നടപടി വേണമെന്ന് മുൻസിപ്പൽ കൗൺസിലർ


പ്രദീപ് പുറവങ്കര

മനാമ: മുഹറഖ് മേഖലകളിലെ ജീർണ്ണിച്ച വീടുകളിൽ നിയമവിരുദ്ധമായി പത്തോ പതിനഞ്ചോ ഏഷ്യൻ തൊഴിലാളികൾ വീതം കൂട്ടത്തോടെ താമസിക്കുന്നത് വർദ്ധിച്ചുവരുന്നത് പ്രദേശവാസികളിൽ കടുത്ത ആശങ്ക സൃഷ്ടിക്കുന്നതായി മുഹറഖ് മുൻസിപ്പൽ കൗൺസിൽ അംഗം അബ്ദുൽഖാദർ മഹ്മൂദ്. പകൽ സമയങ്ങളിൽ മുൻസിപ്പാലിറ്റി അധികൃതർ നടത്തുന്ന പരിശോധനകളിൽ നിന്ന് ഇത്തരക്കാർ എളുപ്പത്തിൽ രക്ഷപ്പെടുകയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഒരു വ്യക്തി 100 ദിനാറിന് വാടകയ്ക്കെടുക്കുന്ന കെട്ടിടത്തിൽ 10 മുതൽ 15 വരെ തൊഴിലാളികൾക്ക് ഒരാളിൽ നിന്ന് 20 ദിനാർ വീതം ഈടാക്കി ഉപവാടകയ്ക്ക് നൽകുന്ന പ്രവണത വ്യാപകമാണ്. കെട്ടിട ഉടമകൾക്ക് പോലും പലപ്പോഴും തങ്ങളുടെ വീട്ടിൽ എത്രപേർ താമസിക്കുന്നുണ്ടെന്ന കാര്യം അറിയില്ല. ഇൻസ്പെക്ടർമാർ പരിശോധനയ്ക്ക് എത്തുമ്പോൾ തൊഴിലാളികൾ ജോലി സ്ഥലത്തായതിനാൽ വീടുകൾ വിജനമായി കാണപ്പെടുകയും അനധികൃത താമസം കണ്ടെത്താനാകാതെ പോകുകയുമാണ് ചെയ്യുന്നത്.

അപകടകരമായ അവസ്ഥയിലുള്ളതും ഉപേക്ഷിക്കപ്പെട്ടതുമായ പഴയ വീടുകൾ സാമൂഹികവിരുദ്ധരുടെ കേന്ദ്രങ്ങളായി മാറുന്നുണ്ട്. ഇത്തരത്തിലുള്ള പല പൈതൃക കെട്ടിടങ്ങളും പൊളിച്ചുനീക്കുന്നതിന് നിയമപരമായ തടസ്സങ്ങളുണ്ട്. പാരമ്പര്യമായി 50-ഓളം അനന്തരാവകാശികളുള്ള കെട്ടിടങ്ങളുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ വൈകുന്നതും പ്രശ്നമാണ്. 'റോയൽ മുഹറഖ് വികസന പദ്ധതി' യാഥാർത്ഥ്യമാകുന്നതോടെ പഴയ അയൽപക്കങ്ങളിലേക്ക് ബഹ്‌റൈനി കുടുംബങ്ങൾ തിരികെയെത്തുകയും ലേബർ ക്യാമ്പുകളായി മാറുന്ന സാഹചര്യം അവസാനിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

article-image

zasassa

You might also like

  • Lulu Exchange
  • Straight Forward

Most Viewed