ഇ20 പെട്രോൾ ഉപയോഗിച്ച് കാറിന്റെ എഞ്ചിൻ തകരാറിലായി; ഉപഭോക്താവിന് നഷ്ടപരിഹാരം നൽകാൻ വിധി


ഷീബ വിജയൻ

ന്യൂഡൽഹി: ഇ20 പെട്രോൾ ഉപയോഗിച്ചതിനെ തുടർന്ന് കാറിന്റെ എഞ്ചിന് ഗുരുതരമായ കേടുപാടുകൾ സംഭവിച്ച കേസിൽ ഉപഭോക്താവിന് അനുകൂലമായി കോടതിയുടെ ചരിത്രവിധി. വാഹന ഉടമയുടെ പരാതി ശരിവെച്ചുകൊണ്ട് റായ്പൂർ ജില്ലാ ഉപഭോക്തൃ കോടതിയാണ് വാഹന നിർമ്മാതാക്കൾക്കും ഡീലർക്കും എതിരെ കർശന ഉത്തരവിട്ടത്. എഥനോൾ മിശ്രിത ഇന്ധനവുമായി ബന്ധപ്പെട്ട് രാജ്യത്ത് ഉണ്ടാകുന്ന ആദ്യ കോടതി വിധിയാണിത്.

ഇ20 ഇന്ധനം ഉപയോഗിക്കാൻ തുടങ്ങിയതോടെ കാറിന്റെ എഞ്ചിനിൽ നിരന്തരം തകരാറുകൾ ഉണ്ടാകുന്നുവെന്നും മൈലേജ് വൻതോതിൽ കുറഞ്ഞുവെന്നും കാണിച്ച് കാർ ഉടമ കോടതിയെ സമീപിക്കുകയായിരുന്നു. വാഹനം റിപ്പയർ ചെയ്യാൻ വന്ന ചെലവുകൾക്കൊപ്പം മാനസിക ബുദ്ധിമുട്ടുകൾക്കുള്ള നഷ്ടപരിഹാരവും കോടതി ചെലവും നൽകാൻ കോടതി ഉത്തരവിട്ടു. വാഹനം ഇ20 ഇന്ധനത്തിന് അനുയോജ്യമാണെന്ന കമ്പനിയുടെയും ഡീലറുടെയും വാദങ്ങൾ കോടതി തള്ളി. എഞ്ചിനിൽ ഇ20 ഇന്ധനത്തിന്റെ അവശിഷ്ടങ്ങൾ അടിഞ്ഞുകൂടിയതായും ഇന്ധന ടാങ്കിൽ വെളുത്ത ഒട്ടിപ്പിടിക്കുന്ന ദ്രാവകം കണ്ടെത്തിയതായും വ്യക്തമാക്കുന്ന തെളിവുകൾ പരിശോധിച്ച ശേഷമാണ് ഉപഭോക്തൃ കോടതി ഈ വിധി പ്രസ്താവിച്ചത്. ഇ20 പെട്രോൾ മൂലം വാഹനങ്ങൾക്ക് തകരാറുകൾ ഉണ്ടാകില്ലെന്ന് അധികൃതർ അവകാശപ്പെടുമ്പോഴാണ് ഈ നിർണ്ണായക വിധി പുറത്തുവന്നിരിക്കുന്നത്.

article-image

dffdsdfsdfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed