കടുത്ത വൈദ്യുതി പ്രതിസന്ധി; തിരുവനന്തപുരത്ത് ഇന്ന് നിർണായക യോഗം


ഷീബ വിജയൻ


സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായിരിക്കെ ഇന്ന് തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേരും. മന്ത്രി സണ്ണി ജോസഫിന്റെ ചേംബറിൽ രാവിലെ 11 മണിക്കാണ് യോഗം. കെഎസ്ഇബി ചെയർമാൻ, ബോർഡ് അംഗങ്ങൾ എന്നിവരടക്കം യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. കടുത്ത വേനലിലെ വർധിച്ച ആവശ്യകത മുന്നിൽ കണ്ട് വേണ്ടത്ര മുന്നൊരുക്കം നടത്തുന്നതിൽ സർക്കാരിനും ബോർഡിനും വലിയ വീഴ്ച സംഭവിച്ചെന്ന വിമർശനം ഉയർന്ന സാഹചര്യത്തിൽ കൂടിയാണ് യോഗം ചേരുന്നത്.

ആവശ്യകത ഉയർന്നതും ഗ്രിഡിലെ ഫ്രീക്വൻസി കുറഞ്ഞതിനാൽ സതേൺ റീജിയൻ ലോഡ് ഡെസ്പാച്ച് സെന്റർ ഇടപെട്ടതുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. മഴ കാരണം കൽക്കരിയില്ലാത്തതിനാൽ ഉത്തരേന്ത്യയിൽ വൈദ്യുതോൽപാദനം കുറഞ്ഞു. കൽക്കരി ക്ഷാമം കാരണം കേന്ദ്രവിഹിതം കുറഞ്ഞു. കെഎസ്ഇബിക്ക് പീക്ക് സമയത്തേയ്ക്ക് പറഞ്ഞുറപ്പിച്ച ഹ്രസ്വകാല കരാറുമില്ല. എല്ലാം ഒന്നിലധികം തവണ പവർകട്ട് ചെയ്യുന്നതിലേക്ക് എത്തി. തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾക്കും ഉയർന്ന ആവശ്യകത ആയതിനാൽ പവർ എക്സ്ചേഞ്ചിലും വൈദ്യുതി കിട്ടാനില്ലാത്ത അവസ്ഥയിലത്തി.

article-image

zddddfsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed