'പൊലീസ് ഞങ്ങൾക്ക് പുല്ല്, പിന്നെയാ ഫോറസ്റ്റുകാർ'; വനംവകുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി എം.എം മണി


ഷീബ വിജയൻ
തൊടുപുഴ: വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കടുത്ത ഭാഷയിൽ ഭീഷണിയുമായി സി.പി.എം നേതാവും മുൻ മന്ത്രിയുമായ എം.എം മണി. മര്യാദയ്ക്ക് അല്ലെങ്കിൽ ഫോറസ്റ്റുകാർ വഴിയെ നടക്കില്ലെന്നും പൊലീസുകാർ ഞങ്ങൾക്ക് പുല്ലാണെന്നും പിന്നെയാണോ ഫോറസ്റ്റുകാരെന്നും മണി പരിഹസിച്ചു. ഇടുക്കി കഞ്ഞിക്കുഴി മേഖലയിൽ റവന്യൂ ഭൂമി വനംവകുപ്പ് കയ്യടക്കുന്നുവെന്ന് ആരോപിച്ച് കർഷക സംഘം മകരംപാറ ഫോറസ്റ്റ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിലാണ് എം.എം മണിയുടെ ഈ വിവാദ പരാമർശങ്ങൾ.

ഉദ്യോഗസ്ഥർ പോലീസ് ചമഞ്ഞ് ജനങ്ങളുടെ നേരെ മെക്കിട്ടുകേറാൻ വന്നാൽ വരുന്നവരെ നേരിടുമെന്നും നിയമം കൈയ്യിലെടുക്കേണ്ടി വരുമെന്നും മണി പരസ്യമായി മുന്നറിയിപ്പ് നൽകി. ഞങ്ങളെ അടിച്ചാൽ തിരിച്ചടിക്കുമെന്നും വീട്ടിൽ ഭാര്യയും മക്കളുമുള്ള കാര്യം പൊലീസുകാരും ഫോറസ്റ്റുകാരും ഓർക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വനംവകുപ്പ് റവന്യൂ ഭൂമി കയ്യേറുകയും ജനങ്ങളെ കുടിയിറക്കാൻ ശ്രമിക്കുകയും ചെയ്യുന്നുവെന്ന് ആരോപിച്ചായിരുന്നു മാർച്ച്.

article-image

addfsdfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed