കാലാവധി പൂർത്തിയാക്കി മടങ്ങുന്ന ഇന്ത്യൻ സ്ഥാനപതിക്ക് ഊഷ്മള യാത്രയയപ്പ് നൽകി ബഹ്‌റൈൻ ആഭ്യന്തര മന്ത്രി


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈനിലെ നയതന്ത്ര സേവന കാലാവധി പൂർത്തിയാക്കി മടങ്ങുന്ന ഇന്ത്യൻ സ്ഥാനപതി വിനോദ് കുര്യൻ ജേക്കബുമായി ആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫ കൂടിക്കാഴ്ച നടത്തി. നാഷണാലിറ്റി, പാസ്‌പോർട്ട് ആൻഡ് റസിഡൻസ് അഫയേഴ്‌സ് (എൻപിആർഎ) അണ്ടർസെക്രട്ടറി ശൈഖ് ഹിഷാം ബിൻ അബ്ദുൽറഹ്മാൻ അൽ ഖലീഫയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

ഇന്ത്യയും ബഹ്‌റൈനും തമ്മിലുള്ള ദീർഘകാല സുഹൃദ്ബന്ധത്തെയും ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന ശക്തമായ സഹകരണത്തെയും ആഭ്യന്തര മന്ത്രി പ്രശംസിച്ചു. പ്രത്യേകിച്ച് സുരക്ഷാ മേഖലയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തവും ഏകോപനവും കൂടുതൽ മികച്ച രീതിയിൽ മുന്നോട്ടുകൊണ്ടുപോകാൻ കഴിഞ്ഞതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

തന്റെ സേവനകാലയളവിൽ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനും സുരക്ഷാ സഹകരണം വർദ്ധിപ്പിക്കുന്നതിനും ഇന്ത്യൻ സ്ഥാനപതി നൽകിയ വിശിഷ്ടമായ സംഭാവനകളെ മന്ത്രി അഭിനന്ദിക്കുകയും, അദ്ദേഹത്തിന്റെ ഭാവി നയതന്ത്ര ദൗത്യങ്ങൾക്ക് ആശംസകൾ നേർന്നു.

article-image

rtdfssadsadsad

You might also like

  • Lulu Exchange
  • Straight Forward

Most Viewed