അപായ സൂചനകൾ അവഗണിക്കരുത്; സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ബഹ്‌റൈനിൽ അഭ്യന്തര മന്ത്രാലയം


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: രാജ്യത്ത് മുഴങ്ങുന്ന സൈറണുകളും മൊബൈൽ ഫോണുകളിലെ അടിയന്തര മുന്നറിയിപ്പുകളും അതീവ ഗൗരവത്തോടെ കാണണമെന്ന് ബഹ്‌റൈൻ അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. അപകടസാധ്യതകൾ തിരിച്ചറിയുമ്പോൾ കൃത്യമായ ഇടവേളകളിൽ സൈറണുകൾ മുഴങ്ങുന്നുണ്ടെങ്കിലും, അവയുടെ അർത്ഥം മനസ്സിലാക്കുന്നതിൽ പലർക്കും വീഴ്ച സംഭവിക്കുന്നതായി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് ഡയറക്ടർ മേജർ ഹമദ് അൽ സ്വവാർ പറഞ്ഞു. സൈറണുകൾ രണ്ട് തരത്തിലുള്ള സന്ദേശങ്ങളാണ് നൽകുന്നത്. സൈറണിൽ നിന്ന് ഒരേപോലെയുള്ള നീണ്ട ശബ്ദമാണ് കേൾക്കുന്നതെങ്കിൽ അത് ഉടനടി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനുള്ള നിർദ്ദേശമാണ്. ഈ സമയത്ത് വീടിനുള്ളിൽ തന്നെ തുടരുകയോ അടുത്തുള്ള സുരക്ഷിത കെട്ടിടങ്ങളിൽ അഭയം തേടുകയോ വേണം. റോഡിലൂടെ വാഹനം ഓടിക്കുന്നവരാണെങ്കിൽ വണ്ടി നിർത്തി അടുത്തുള്ള സുരക്ഷിത കെട്ടിടത്തിലേക്ക് മാറണം.

രണ്ടാമത്തെ രീതിയിൽ സൈറണിന്റെ ശബ്ദം സാവധാനം കുറയുകയും തുടർന്ന് നിൽക്കുകയും ചെയ്യുന്നുണ്ടെങ്കിൽ നിലവിലെ ഭീഷണി ഒഴിഞ്ഞു എന്നാണ് അർത്ഥമാക്കുന്നത്. എങ്കിലും ഈ സമയത്തും ജാഗ്രത കൈവിടരുതെന്ന് അധികൃതർ ഓർമ്മിപ്പിച്ചു. മിസൈൽ പ്രതിരോധ സംവിധാനങ്ങളുടെയും ഡ്രോൺ ആക്രമണങ്ങളുടെയും ദൃശ്യങ്ങൾ പകർത്താൻ ജനങ്ങൾ വീടിന് മുകളിലേക്ക് ഓടിക്കയറുന്ന പ്രവണത വർദ്ധിച്ചു വരുന്നത് ആശങ്കാജനകമാണെന്ന് മേജർ അൽ സ്വവാർ ചൂണ്ടിക്കാട്ടി.

സൈറണുകൾ മുഴങ്ങുന്നത് യഥാർത്ഥ അപകടം നിലനിൽക്കുന്നത് കൊണ്ടാണ്. ഇത്തരം സമയങ്ങളിൽ ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത് ഉത്തരവാദിത്തമില്ലാത്ത പ്രവൃത്തിയാണെന്നും മേജർ പറഞ്ഞു. സുരക്ഷാ പ്രോട്ടോക്കോളുകൾ സൃഷ്ടിച്ചിരിക്കുന്നത് കൃത്യമായ കാരണങ്ങളാലാണെന്നും അത് ലംഘിക്കുന്നത് ജീവന് അപകടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

article-image

fsdfsdf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed