ബഹ്‌റൈൻ വ്യോമപാത ; വിമാന സർവീസുകൾ നിർത്തിവെച്ചത് തുടരുന്നു


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവീസുകളുടെ സസ്പെൻഷൻ തുടരുന്നു. രാജ്യത്തിന് മുകളിലുള്ള വ്യോമപാത അടച്ചതിനെത്തുടർന്ന് സിവിൽ ഏവിയേഷൻ അഫയേഴ്‌സ് നൽകിയ നിർദ്ദേശപ്രകാരമാണ് നടപടി. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചിരിക്കുന്നത്.

വ്യോമപാത എന്നത്തേക്ക് പുനഃസ്ഥാപിക്കുമെന്ന് അധികൃതർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. സർവീസുകൾ തടസ്സപ്പെട്ടതോടെ യാത്രക്കാർ വലിയ ബുദ്ധിമുട്ടിലാണ്. വിമാനങ്ങൾ റദ്ദാക്കിയതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെട്ട വിമാനക്കമ്പനികളുമായി നേരിട്ട് ബന്ധപ്പെടണമെന്ന് യാത്രക്കാരോട് നിർദ്ദേശിച്ചിട്ടുണ്ട്.

article-image

rtertet

You might also like

  • Lulu Exchange
  • Straight Forward

Most Viewed