ഇരവിപുരം ആർ.എസ്.പിയിൽ തമ്മിലടി; മണ്ഡലം സെക്രട്ടറിയെ പ്രേമചന്ദ്രൻ പക്ഷം തടഞ്ഞു


ഷീബ വിജയൻ
സ്ഥാനാർഥി നിർണയത്തെച്ചൊല്ലി കൊല്ലം ഇരവിപുരം ആർ.എസ്.പിയിൽ തർക്കം രൂക്ഷമാകുന്നു. മണ്ഡലം കമ്മിറ്റി യോഗത്തിൽ സെക്രട്ടറി എൻ. നൗഷാദിനെ മിനിറ്റ്സിൽ ഒപ്പിടാൻ അനുവദിക്കാതെ എൻ.കെ. പ്രേമചന്ദ്രൻ പക്ഷം തടഞ്ഞു. നൗഷാദ് ഒപ്പിടുന്നത് ബിജു ലക്ഷ്മികാന്തന്റെ നേതൃത്വത്തിലുള്ള സംഘമാണ് തടഞ്ഞത്. പൊതുമധ്യത്തിൽ രാജി പ്രഖ്യാപിച്ച ഒരാൾക്ക് കമ്മിറ്റിയിൽ ഇരിക്കാൻ യോഗ്യതയില്ലെന്നാണ് ഇവരുടെ വാദം.

നേരത്തെ നൗഷാദ് രാജി സമർപ്പിച്ചിരുന്നെങ്കിലും പാർട്ടി നേതൃത്വം അത് അംഗീകരിച്ചിരുന്നില്ല. സംസ്ഥാന സെക്രട്ടറി എ.എ. അസീസ് പങ്കെടുത്ത യോഗത്തിലാണ് നേതാക്കൾ ചേരിതിരിഞ്ഞ് വാഗ്വാദത്തിൽ ഏർപ്പെട്ടത്. ഇതോടെ മണ്ഡലത്തിലെ പാർട്ടി പ്രവർത്തനം വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്.

article-image

dfsdfdfsdef

You might also like

  • Lulu Exchange
  • Straight Forward

Most Viewed