അഞ്ച് ലക്ഷം വീടുകൾ പൂർത്തിയായി; ലൈഫ് മിഷൻ ചരിത്ര നേട്ടത്തിൽ
ഷീബ വിജയൻ
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ ലൈഫ് മിഷനിലൂടെ അഞ്ച് ലക്ഷം വീടുകൾ പൂർത്തിയാക്കിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിർവ്വഹിക്കും. രാവിലെ 11-ന് കരകുളം ഗ്രാമപഞ്ചായത്തിലെ കോമളകുമാരിയുടെ വീടിന്റെ ഗൃഹപ്രവേശ ചടങ്ങിൽ മുഖ്യമന്ത്രി നേരിട്ട് പങ്കെടുക്കും.
വൈകുന്നേരം 4 മണിക്ക് പൂജപ്പുര മൈതാനത്താണ് ഔദ്യോഗിക പ്രഖ്യാപന ചടങ്ങ് നടക്കുക. ലൈഫ് മിഷന് ഭൂമി നൽകിയ കെ. സുകുമാരൻ വൈദ്യർ ഉൾപ്പെടെയുള്ളവരെ ചടങ്ങിൽ ആദരിക്കും. ഇതുവരെ അനുവദിച്ച 6,04,046 വീടുകളിൽ 5,00,364 വീടുകളാണ് നിർമ്മാണം പൂർത്തിയാക്കിയത്.
aswdassasa


