രാത്രിയിൽ ഒറ്റയ്ക്ക് സഞ്ചരിക്കാം; യു.എ.ഇ സുരക്ഷിതമെന്ന് 98.7% പേരും
ഷീബ വിജയൻ
ദുബൈ: യു.എ.ഇയിൽ രാത്രികാലങ്ങളിൽ ഒറ്റയ്ക്ക് സഞ്ചരിക്കാൻ തങ്ങൾ പൂർണ്ണ സുരക്ഷിതരാണെന്ന് 98.7 ശതമാനം താമസക്കാരും വിശ്വസിക്കുന്നതായി സർവ്വേ റിപ്പോർട്ട്. 'ദ ക്വാളിറ്റി ഓഫ് ലൈഫ് സെക്യൂരിറ്റി സർവ്വേ 2025' എന്ന പേരിൽ നടന്ന ദേശീയ പഠനത്തിലാണ് ഈ കണ്ടെത്തൽ. സർവ്വേയിൽ പങ്കെടുത്ത സ്ത്രീകളിൽ 98.1 ശതമാനം പേരും രാജ്യം സുരക്ഷിതമാണെന്ന് അഭിപ്രായപ്പെട്ടു.
ഫെഡറൽ കോംപിറ്റിറ്റീവ്‌നെസ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് സെന്റർ നടത്തിയ ഈ പഠനത്തിൽ 6,775 പേർ പങ്കെടുത്തു. ലോകത്തെ ഏറ്റവും സുരക്ഷിതമായ രാജ്യമെന്ന യു.എ.ഇയുടെ പദവി ഉറപ്പിക്കുന്നതാണ് ഈ ഫലമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സുരക്ഷയിലും ജീവിതനിലവാരത്തിലും രാജ്യം കൈവരിച്ച ഉയർന്ന നേട്ടമാണ് ഈ ജനവിശ്വാസത്തിന് പിന്നിലെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
asddsdasdsa


