റിഫയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് തീപിടിച്ച് ഒരാൾ മരിച്ചു


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: റിഫയ്ക്ക് സമീപമുള്ള അൽ മുഅസ്കർ സ്ട്രീറ്റിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. കാറും ട്രക്കും തമ്മിൽ കൂട്ടിയിടിക്കുകയും ഇതേത്തുടർന്ന് വാഹനത്തിന് തീപിടിക്കുകയുമായിരുന്നു. ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം തങ്ങളുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് ഈ വിവരം സ്ഥിരീകരിച്ചത്.

വൈകുന്നേരത്തെ തിരക്കിനിടയിലാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട കാർ ട്രക്കുമായി കൂട്ടിയിടിക്കുകയും നിമിഷങ്ങൾക്കുള്ളിൽ തീ പടരുകയുമായിരുന്നു. അപകടത്തിൽപ്പെട്ടയാൾ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

വിവരമറിഞ്ഞ ഉടൻ തന്നെ സിവിൽ ഡിഫൻസ് യൂണിറ്റുകളും ആംബുലൻസും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. അപകടത്തെത്തുടർന്ന് അൽ മുഅസ്കർ സ്ട്രീറ്റിൽ വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ട്രാഫിക് പോലീസ് സ്ഥലത്തെത്തി തടസ്സപ്പെട്ട ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിച്ചു.

അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വൈകുന്നേരങ്ങളിലെ തിരക്കേറിയ സമയങ്ങളിൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ട്രാഫിക് അധികൃതർ നിർദ്ദേശിച്ചു.

article-image

edfsdsf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed