ഡാറ്റാ ചോർച്ച: മുഖ്യമന്ത്രിയുടെ ഓഫീസിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം


ഷീബ വിജയൻ
എറണാകുളം: സർക്കാർ ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങൾ ചോർന്ന സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ഔദ്യോഗിക സോഫ്റ്റ്‌വെയറായ 'സ്പാർക്കി'ലെ വിവരങ്ങൾ ഉപയോഗിച്ച് ജീവനക്കാർക്ക് വാട്‌സ്ആപ്പ് സന്ദേശങ്ങൾ അയച്ചതിനെതിരെയാണ് കോടതി രംഗത്തുവന്നത്. 77.42 ലക്ഷം പേരുടെ വിവരങ്ങൾ പി.ആർ. ഏജൻസിക്ക് നൽകിയത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് കോടതി നിരീക്ഷിച്ചു.

ബിസിനസ് വാട്‌സ്ആപ്പ് വഴിയാണ് സന്ദേശങ്ങൾ അയച്ചതെന്ന സർക്കാരിന്റെ വാദത്തെ കോടതി ചോദ്യം ചെയ്തു. ജീവനക്കാരുടെ ഫോൺ നമ്പറുകൾ എങ്ങനെ ലഭ്യമായി എന്നതിനെക്കുറിച്ച് കോടതി വിശദീകരണം തേടി. രാഷ്ട്രീയ നേട്ടത്തിനായി വിവരങ്ങൾ ദുരുപയോഗം ചെയ്തെന്ന് കാണിച്ച് സെക്രട്ടേറിയറ്റ് സംഘടനാ നേതാക്കളാണ് ഹർജി നൽകിയത്.

article-image

dsdssdad

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed