ഐഷ ഫാത്തിമയുടെ മരണം: ന്യൂമോണിയ മൂലമെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്
ഷീബ വിജയൻ
തിരുവനന്തപുരം: കാട്ടാക്കടയിൽ രണ്ടര വയസ്സുകാരി ഐഷ ഫാത്തിമ മരിച്ച സംഭവത്തിൽ മരണം ന്യൂമോണിയ മൂലമെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ചികിത്സാ പിഴവാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിരുന്ന പശ്ചാത്തലത്തിലാണ് ഈ കണ്ടെത്തൽ. എന്നാൽ, വിശദമായ റിപ്പോർട്ട് വന്നാൽ മാത്രമേ അന്തിമ നിഗമനത്തിലെത്താൻ സാധിക്കൂ എന്ന് അധികൃതർ അറിയിച്ചു. ശ്വാസതടസ്സത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിലെത്തിച്ച കുട്ടിക്ക് ഇഞ്ചക്ഷൻ നൽകിയതിന് പിന്നാലെയാണ് മരണം സംഭവിച്ചത് എന്നായിരുന്നു ബന്ധുക്കളുടെ പരാതി.
asdsaas


