ബഹ്‌റൈൻ മന്ത്രിസഭാ യോഗം: സമാധാന ശ്രമങ്ങൾക്കും പ്രാദേശിക സഹകരണത്തിനും ഊന്നൽ


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: രാജാവിന്റെ സമാധാന സന്ദേശങ്ങളെ പ്രകീർത്തിച്ചും അയൽരാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധങ്ങൾ വിലയിരുത്തിയും ബഹ്‌റൈൻ മന്ത്രിസഭാ യോഗം. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ അധ്യക്ഷതയിലായിരുന്നു യോഗം ചേർന്നത്.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ക്ഷണമനുസരിച്ച് നടന്ന 'ബോർഡ് ഓഫ് പീസ്' (Board of Peace) ഉദ്ഘാടന സമ്മേളനത്തിൽ ഹിസ് മജസ്റ്റി കിംഗ് ഹമദ് ബിൻ ഈസ അൽ ഖലീഫ നടത്തിയ പ്രസംഗത്തെ മന്ത്രിസഭ അഭിനന്ദിച്ചു. സംവാദം, പരസ്പര ബഹുമാനം, സഹവർത്തിത്വം എന്നിവയിലൂടെ ആഗോള സംഘർഷങ്ങൾ പരിഹരിക്കാനുള്ള ബഹ്‌റൈന്റെ ഉറച്ച നിലപാടാണ് രാജാവിന്റെ വാക്കുകളിലൂടെ പ്രതിഫലിച്ചതെന്ന് യോഗം വിലയിരുത്തി.

പ്രാദേശിക നയതന്ത്ര വിഷയങ്ങളിൽ, കിരീടാവകാശി ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുമായി നടത്തിയ കൂടിക്കാഴ്ചയിലെ ക്രിയാത്മകമായ ഫലങ്ങളെ മന്ത്രിസഭ സ്വാഗതം ചെയ്തു. ജിസിസി രാജ്യങ്ങൾക്കിടയിലെ സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി കിരീടാവകാശിക്കും സംഘത്തിനും ലഭിച്ച ഊഷ്മളമായ സ്വീകരണത്തിന് യോഗം നന്ദി രേഖപ്പെടുത്തി.

കുവൈറ്റിന്റെ ദേശീയ, വിമോചന ദിനങ്ങളിൽ ആശംസകൾ നേർന്ന മന്ത്രിസഭ, കുവൈറ്റിന്റെ സമുദ്രമേഖലയിലെ പൂർണ്ണ പരമാധികാരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. അന്താരാഷ്ട്ര നിയമങ്ങളും 1982-ലെ ഐക്യരാഷ്ട്രസഭയുടെ സമുദ്രനിയമങ്ങളും പാലിച്ച് ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കാൻ യോഗം ഇറാഖിനോട് ആവശ്യപ്പെട്ടു.

ഭരണപരമായ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനായി 'ഇലക്ട്രോണിക് കമ്മ്യൂണിക്കേഷൻസ് ആൻഡ് ട്രാൻസാക്ഷൻ ലോ', 'ഉപഭോക്തൃ സംരക്ഷണ നിയമം' എന്നിവയിലെ ഭേദഗതികൾക്ക് യോഗം അംഗീകാരം നൽകി. കൂടാതെ മ്യൂണിക്ക് സെക്യൂരിറ്റി കോൺഫറൻസ്, ബഹ്‌റൈൻ-മൊറോക്കോ ജോയിന്റ് ഹൈ കമ്മിറ്റി റിപ്പോർട്ടുകൾ എന്നിവയും മന്ത്രിസഭ വിലയിരുത്തി.

article-image

sdaasas

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed