കിലോമീറ്ററുകൾ ഇനി നിമിഷങ്ങൾക്കുള്ളിൽ; അതിവേഗ പാതയുമായി മെട്രോമാൻ ഇ. ശ്രീധരൻ
ഷീബ വിജയൻ
തിരുവനന്തപുരം: തിരുവനന്തപുരം മുതൽ കണ്ണൂർ വരെ വെറും 3 മണിക്കൂർ 20 മിനിറ്റ് കൊണ്ട് എത്തിച്ചേരാവുന്ന പുതിയ അതിവേഗ പാതയുടെ ഡിസൈൻ മെട്രോമാൻ ഇ. ശ്രീധരൻ അവതരിപ്പിക്കുന്നു. പത്തനംതിട്ടയും മലപ്പുറവും ഉൾപ്പെടുന്ന ഈ പുതിയ മോഡലിന് ഏകദേശം 54,000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. തൂണുകളും തുരങ്കങ്ങളും കൂടുതൽ ഉൾപ്പെടുത്തി ചെലവ് കുറച്ചുകൊണ്ടുള്ള ഈ പദ്ധതിയുടെ പുതുക്കിയ റിപ്പോർട്ട് അദ്ദേഹം ഇന്ന് പുറത്തിറക്കും. ടിക്കറ്റ് നിരക്ക് എസി ചെയർ കാർ നിരക്കിന് തുല്യമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
dwasdswads


