മീററ്റിൽ വീടിന് തീപിടിച്ചു; അഞ്ച് കുട്ടികളടക്കം ഒരു കുടുംബത്തിലെ ആറ് പേർ മരിച്ചു


ഷീബ വിജയൻ
മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ വീടിനുള്ളിലുണ്ടായ തീപിടുത്തത്തിൽ അഞ്ച് കുട്ടികളും ഒരു സ്ത്രീയും ഉൾപ്പെടെ ആറ് പേർ വെന്തുമരിച്ചു. താഴത്തെ നിലയിൽ വസ്ത്രങ്ങൾ സൂക്ഷിച്ചിരുന്ന ഗോഡൗണിൽ നിന്നാണ് തീ പടർന്നത്. കുട്ടികൾ കളിച്ചുകൊണ്ടിരുന്ന മുകളിലത്തെ നിലയിൽ തീയും പുകയും നിറഞ്ഞതോടെ ഇവർക്ക് രക്ഷപ്പെടാൻ കഴിഞ്ഞില്ല.

ജനലുകളിൽ സ്ഥാപിച്ചിരുന്ന ഇരുമ്പ് ഗ്രില്ലുകൾ രക്ഷാപ്രവർത്തനത്തിന് തടസ്സമായി. പിന്നീട് ഗ്രില്ലുകൾ അറുത്തുമാറ്റിയാണ് ഇവരെ പുറത്തെടുത്തതെങ്കിലും ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. ഷോർട്ട് സർക്യൂട്ടാണോ അപകടകാരണമെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.

article-image

assa

You might also like

  • Lulu Exchange
  • Straight Forward

Most Viewed