ബഹ്‌റൈനിൽ പരിശോധന ശക്തമാക്കി എൽ.എം.ആർ.എ: ഒരാഴ്ചയ്ക്കിടെ 1,400-ലധികം സ്ഥാപനങ്ങളിൽ റെയ്ഡ്
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: രാജ്യത്തെ തൊഴിൽ വിപണിയിലെ നിയമലംഘനങ്ങൾ തടയുന്നതിനായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) പരിശോധനകൾ ഊർജിതമാക്കി. ഫെബ്രുവരി 15 മുതൽ 21 വരെയുള്ള ഒരാഴ്ചയ്ക്കിടെ രാജ്യവ്യാപകമായി 1,476 സ്ഥാപനങ്ങളിലാണ് പരിശോധന നടന്നത്. നിയമലംഘനം കണ്ടെത്തിയ 81 വിദേശികളെ ഇക്കാലയളവിൽ നാടുകടത്തി.
വിവിധ സർക്കാർ വകുപ്പുകളുമായി ചേർന്നുള്ള 38 സംയുക്ത പരിശോധനകളുൾപ്പെടെയാണ് കഴിഞ്ഞ ആഴ്ച നടന്നത്. ഇതിൽ 24 നിയമലംഘകരെ പിടികൂടി. ഗവർണറേറ്റുകൾ തിരിച്ച് മുഹറഖിൽ 11-ഉം, ക്യാപിറ്റലിൽ 10-ഉം, നോർത്തേണിൽ 09-ഉം, സൗത്തേണിൽ 08-ഉം സംയുക്ത കാമ്പെയ്‌നുകളാണ് സംഘടിപ്പിച്ചത്. വിശുദ്ധ മാസത്തോടനുബന്ധിച്ച് അനധികൃത തൊഴിൽ രീതികൾ തടയുന്നതിന്റെ ഭാഗമായാണ് നടപടികൾ കർശനമാക്കിയത്.
2024 ജനുവരി മുതൽ ഇതുവരെയുള്ള കണക്കുകൾ പരിശോധിച്ചാൽ വലിയ തോതിലുള്ള നടപടികളാണ് അതോറിറ്റി സ്വീകരിച്ചിട്ടുള്ളത്. ഈ വർഷം ഇതുവരെ 1,25,653 സന്ദർശനങ്ങളും 2,004 സംയുക്ത കാമ്പെയ്‌നുകളും നടന്നു. ഇതിലൂടെ 3,838 പേരെ അറസ്റ്റ് ചെയ്യുകയും 13,120 അനധികൃത തൊഴിലാളികളെ നാടുകടത്തുകയും ചെയ്തിട്ടുണ്ട്.
cxdxas


