നീറ്റ് പരീക്ഷയ്ക്ക് നിർബന്ധിച്ചു; പിതാവിനെ കൊലപ്പെടുത്തി മൃതദേഹം ഡ്രമ്മിലൊളിപ്പിച്ച് മകൻ
ഷീബ വിജയൻ
ലക്നൗ: ഉത്തർപ്രദേശിൽ ഡോക്ടറാകാൻ നീറ്റ് (NEET) പരീക്ഷയ്ക്ക് പഠിക്കാൻ നിർബന്ധിച്ച പിതാവിനെ മകൻ വെടിവെച്ച് കൊലപ്പെടുത്തി. ലക്നൗവിലെ പത്തോളജി ഉടമയായ മാനവേന്ദ്ര പ്രതാപ് സിംഗാണ് കൊല്ലപ്പെട്ടത്. മകൻ അക്ഷത് പ്രതാപ് സിംഗിനെ പോലീസ് അറസ്റ്റ് ചെയ്തു.
പിതാവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷണങ്ങളാക്കി മുറിക്കുകയും ചില ഭാഗങ്ങൾ ഉപേക്ഷിക്കുകയും ബാക്കിയുള്ളവ വീടിനുള്ളിലെ ഡ്രമ്മിൽ ഒളിപ്പിക്കുകയുമായിരുന്നു. ഫെബ്രുവരി 20 മുതൽ മാനവേന്ദ്രയെ കാണാനില്ലെന്ന പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തുവന്നത്.
aeddefsaads


