വിമാനത്താവളത്തിൽ കേബിൾ മോഷണം; എൻജിനിയർ ഉൾപ്പടെ മൂന്നു പേർ അറസ്റ്റിൽ


ഷീബ വിജയ൯

നോയിഡ: ജെവാറിൽ നിർമാണത്തിലിരിക്കുന്ന അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്നും 15 ലക്ഷം രൂപ വിലമതിക്കുന്ന അലുമിനിയം കേബിളുകൾ മോഷ്ടിച്ച കേസിൽ എൻജിനിയർ ഉൾപ്പടെ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. സൈറ്റ് എഞ്ചിനിയർ അലിഗഡ് സ്വദേശി ശിവം ശർമ (22), ഡ്രൈവർ ഇർഷാദ് അഹമദ് (23), സഹായി മുഹമദ് സിറാജ് (21), സ്ക്രാപ്പ് ഡീലർ ഇസ്ഹാർ (26) എന്നിവരാണ് പിടിയിലായത്. മോഷ്ടിച്ച കേബിളുകൾ, വ്യാജ നമ്പർ പ്ലേറ്റ്, ഇവർ സഞ്ചരിച്ച കാർ എന്നിവ കണ്ടെടുത്തതായി അഡീഷണൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ സുധീർ കുമാർ പറഞ്ഞു. സംഭവത്തിൽ മറ്റ് ആളുകൾക്കും പങ്കുണ്ടായേക്കാമെന്നാണ് സൂചന.

article-image

FGFGD

You might also like

  • Straight Forward

Most Viewed