ഇനി യാത്ര എളുപ്പമാകും: അബൂദബിയിൽ ട്രാം വരുന്നു

ഷീബ വിജയൻ
അബൂദബി I യാത്ര എളുപ്പമാക്കുന്നതിന് പുതിയ ട്രാം നിർമിക്കുന്നു. യാസ് ദ്വീപ് മുതൽ വിമാനത്താവളം വരെ നീളുന്ന സംവിധാനം വിവിധ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നതായിരിക്കും. അബൂദബിയിൽ നടക്കുന്ന ‘ആഗോള റെയിൽ ഗതാഗത അടിസ്ഥാന സൗകര്യപ്രദർശന, സമ്മേളന’ത്തിലാണ് പദ്ധതി അബൂദബി ട്രാൻസ്പോർട് കമ്പനി(എ.ടി.ഡി) വെളിപ്പെടുത്തിയത്. അബൂദബി ലൈറ്റ് റെയിൽ പദ്ധതി(എൽ.ആർ.ടി)ക്ക് മുനിസിപ്പാലിറ്റികളുടെയും ഗതാഗത വകുപ്പിന്റെയും അംഗീകാരം ലഭിച്ചതായും ഇത് മൂന്ന് ഘട്ടങ്ങൾ ഉൾക്കൊള്ളുന്നതാണെന്നും എ.ഡി.ടി അറിയിച്ചു.
അതേസമയം ആദ്യഘട്ടം യാസ് ഗേറ്റ്‌വേ പാർക്കിൽ നിന്ന് ആരംഭിച്ച് യാസ് ദ്വീപിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളായ ഫെരാരി വേൾഡ്, യാസ് മറീന സർക്യൂട്ട്, യാസ് ബേ എന്നിവയെ ബന്ധിപ്പിച്ച് സായിദ് ഇന്റർനാഷണൽ എയർപോർട്ട്, ഇത്തിഹാദ് പ്ലാസ, അൽ റഹ മാൾ എന്നിവിടങ്ങളിലേക്ക് എത്തിച്ചേരാൻ സഹായിക്കുന്നതായിരികുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
cxcvcxxc