ജീവിതത്തിൽ ഇത്രയും ദുഃഖം അനുഭവിച്ചിട്ടില്ല, ഗൂഢാലോചന ഉടൻ പുറത്തു വരും; വിജയ്

ഷീബ വിജയൻ
ചെന്നൈ I കരൂരിൽ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 41 പേരുടെ ദാരുണമരണത്തിനിടയാക്കിയ ദുരന്തത്തിനു ശേഷം ആദ്യമായി പരസ്യ പ്രതികരണവുമായി നടൻ വിജയ്. ജീവിതത്തിൽ ഒരിക്കൽ പോലും ഇത്രയധികം വേദന അനുഭവിച്ചിട്ടില്ലെന്നാണ് വികാരാധീനനായിക്കൊണ്ട് വിജയ് വിഡിയോ സന്ദേശത്തിൽ പറഞ്ഞത്. ദുരന്തം നടന്ന് മൂന്നാം ദിവസത്തിലാണ് വിജയ് വിഡിയോ സന്ദേശം പുറത്തുവിട്ടത്.
ഇത്ര വലിയ അപകടമുണ്ടായിട്ടും കരൂരിൽ തുടരാതിരുന്നതിന്റെ കാരണം കൂടി വിജയ് സൂചിപ്പിച്ചു. പൊതു സുരക്ഷയ്ക്കാണ് താൻ മുൻഗണന നൽകിയത്. കൂടുതൽ അനിഷ്ട സംഭവങ്ങൾ ഇല്ലാതിരിക്കാനാണ് പാർട്ടി നേതാക്കളുടെ നിർദേശ പ്രകാരം ദുരന്തസ്ഥലത്ത് നിന്ന് മാറിയതെന്നും വിജയ് പറഞ്ഞു. താൻ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കില്ലെന്നും വിജയ് ഉറപ്പിച്ചു പറയുന്നുണ്ട്. ആളുകൾ വന്നത് തന്നോടുള്ള സ്നേഹം മൂലമാണെന്ന് പറഞ്ഞ കരൂരിൽ നടന്ന സംഭവങ്ങളിൽ ഗൂഢാലോചനയുണ്ടെന്നും സൂചിപ്പിച്ചു. സത്യം ഉടൻ പുറത്തുവരുമെന്നും വിജയ് പറഞ്ഞു.
ddsdsds