യു.എ.ഇയിൽനിന്ന് ഇറാനിലേക്കുള്ള വിമാന സർവിസുകൾ പുനരാരംഭിച്ചു


ശാരിക

ദുബൈ: മേഖലയിലെ വ്യോമപാതകൾ പൂർണമായും തുറന്നതോടെ യു.എ.ഇ-ഇറാൻ വിമാന സർവിസുകൾ പുനരാരംഭിച്ചു. വെള്ളിയാഴ്ച ദുബൈയിൽനിന്ന് ഇറാനിലെ മൂന്ന് നഗരങ്ങളിലേക്ക് ഫ്ലൈ ദുബൈ സർവിസ് നടത്തി.

ബന്ദർ അബ്ബാസ്, മഷ്ഹദ്, തെഹ്റാൻ എന്നിവിടങ്ങളിലേക്കാണ് സർവിസ് നടത്തിയത്. വ്യാഴാഴ്ച ഇറാൻ വ്യോമപാത തുറന്നതായി പ്രഖ്യാപിച്ചിരുന്നു. ജൂൺ 13ന് ഇസ്രായേൽ ആക്രമണത്തെത്തുടർന്നാണ് പാത അടച്ചത്.

ഞായറാഴ്ച മുതൽ ഷാർജയിൽനിന്ന് എയർ അറേബ്യ ഇറാനിലേക്കുള്ള വിമാന സർവിസുകൾ പുനരാരംഭിക്കും.

article-image

sdfsdf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed