വിംബിൾഡണ്‍ വനിതാ സിംഗിൾസ് ഫൈനൽ ഇന്ന്


വിംബിൾഡണ്‍ വനിതാ സിംഗിൾസ് ഫൈനൽ ഇന്ന്. കന്നി ഗ്രാൻസ്‌ലാം കിരീടത്തിനായി ടുണീഷ്യയുടെ ഒണ്‍സ് ജബേറും ചെക് റിപ്പബ്ലിക്കിന്‍റെ മാർകേത്ത വൊന്ദ്രോഷോവയും ഇന്ന് നേർക്കുനേർ. 2023 വിംബിൾഡണ്‍ വനിതാ സിംഗിൾസ് ഫൈനലിലാണ് ഇരുവരും കൊന്പുകോർക്കുക. ഇരുപത്തിനാലുകാരിയായ വൊന്ദ്രോഷോവയുടെ ആദ്യ വിംബിൾഡണ്‍ ഫൈനലാണിത്. സീഡ് ഇല്ലാതെ വിംബിൾഡണ്‍ ഫൈനലിൽ പ്രവേശിക്കുന്ന ആദ്യ വനിതാ സിംഗിൾസ് താരം എന്ന റിക്കാർഡ് ഇതിനോടകം വൊന്ദ്രോഷോവ സ്വന്തമാക്കി. 2019 ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിൽ പ്രവേശിച്ച വൊന്ദ്രോഷോവയുടെ കരിയറിലെ രണ്ടാമത് ഗ്രാൻസ് ലാം ഫൈനലാണിന്നു നടക്കുന്നത്.

ആറാം സീഡായ ഒണ്‍സ് ജബേർ തുടർച്ചയായ രണ്ടാം തവണയാണ് വിംബിൾഡണ്‍ ഫൈനലിൽ ഇടംനേടിയത്. 2022 യുഎസ് ഓപ്പണ്‍ ഫൈനലിലും പ്രവേശിച്ച ജബേറിന് ഇതുവരെ ഗ്രാൻസ്‌ലാം ചുണ്ടോടടുപ്പിക്കാൻ സാധിച്ചിട്ടില്ല. ടുണീഷ്യൻ താരത്തിന്‍റെ കരിയറിലെ മൂന്നാം ഗ്രാൻസ് ലാം ഫൈനലാണിത്. സെമിയിൽ മൂന്നു സെറ്റ് നീണ്ട പോരാട്ടത്തിൽ രണ്ടാം സീഡായ ബെലാറൂസിന്‍റെ അര്യന സബലേങ്കയെ അട്ടിമറിച്ചാണു ജബേറിന്‍റെ ഫൈനൽ പ്രവേശം.

article-image

DADSADSADS

You might also like

  • Lulu Exchange
  • Straight Forward

Most Viewed