ഏക സിവിൽ കോഡ് സെമിനാറിൽ ഇ.പി പങ്കെടുക്കില്ല


ഏക സിവില്‍ കോഡിനെതിരേ സിപിഎം കോഴിക്കോട്ട് സംഘടിപ്പിക്കുന്ന സെമിനാറില്‍ കേന്ദ്ര കമ്മിറ്റി അംഗവും ഇടതുമുന്നണി കണ്‍വീനറുമായ ഇ.പി. ജയരാജന്‍ പങ്കെടുക്കില്ല. കോഴിക്കോട് സെമിനാര്‍ നടക്കുമ്പോള്‍ ഇ.പി. തിരുവനന്തപുരത്താണ്. വൈകുന്നേരം നാലിന് കോഴിക്കോട് സ്വപ്‌നനഗരിയിലാണ് സിപിഎമ്മിന്‍റെ ജനകീയ സെമിനാര്‍. സെമിനാറിന്‍റെ തീയതി നേരത്തെതന്നെ തീരുമാനിച്ചിരുന്നതാണ്. എന്നിട്ടും ജയരാജന്‍ വിട്ടുനില്‍ക്കുന്നത് പ്രവര്‍ത്തകര്‍ക്കിടയിലും ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്. ഡിവൈഫ്‌ഐ നിര്‍മിച്ച് നല്‍കിയ സ്‌നേഹവീടിന്‍റെ താക്കോല്‍ദാനത്തിനാണ് ഇ.പി. തിരുവനന്തപുരത്ത് എത്തിയത്. പാര്‍ട്ടിയും ഇപിയും തമ്മിലെ നിസഹകരണം തുടരുന്നതിനിടെയാണ് നിര്‍ണായക സെമിനാറിലെ വിട്ട് നില്‍ക്കല്‍.

എം.വി. ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറിയായശേഷം ഇ.പി. പാര്‍ട്ടി പരിപാടികളില്‍ അത്രസജീവമല്ല. ചികിത്സയിലാണെന്ന കാരണം ചൂണ്ടിക്കാട്ടി പാര്‍ട്ടി യോഗങ്ങളില്‍ നിന്നും ഇ.പി. വിട്ടുനില്‍ക്കുന്നുണ്ട്. മുസ്‌ലിം ലീഗ്, കോണ്‍ഗ്രസ് ഒഴികെയുള്ള മുഖ്യ രാഷ്ട്രീയ കക്ഷിനേതാക്കള്‍ സെമിനാറില്‍ പങ്കെടുക്കുന്നുണ്ട്.

article-image

ASADSADSADS

You might also like

Most Viewed