ഏക സിവിൽ കോഡ്; വരാത്തത് എന്തെന്ന് ഇ.പിയോട് ചോദിക്കണമെന്ന് ഗോവിന്ദൻ

ഏക സിവിൽ കോഡിനെതിരായ സിപിഎം സെമിനാറിൽ എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ പങ്കെടുക്കാത്തതിൽ അമർഷവുമായി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സെമിനാറിൽ പങ്കെടുക്കാത്തതിന്‍റെ കാരണം എന്തെന്ന് ഇ.പി. ജയരാജനോട് ചോദിക്കണം. ചടങ്ങിലേക്ക് എൽഡിഎഫ് കൺവീനറെ പ്രത്യേകം ക്ഷണിക്കേണ്ടതില്ല. പാർട്ടി തീരുമാനം എല്ലാവർക്കും ബാധകമാണ്. ഞങ്ങളെയൊക്കെ ആരെങ്കിലും ക്ഷണിച്ചിട്ടാണോ വന്നതെന്നും ഗോവിന്ദൻ ചോദിച്ചു. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. ആ പരിപാടിയിൽ പോളിറ്റ് ബ്യൂറോ അംഗങ്ങളും കേന്ദ്ര കമ്മറ്റിയംഗങ്ങളും പങ്കെടുക്കണമെന്നും ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.
ASASADSADS