ധുരന്ധർ 2 വരുന്നു; മൂന്ന് മണിക്കൂർ നീളുന്ന ആക്ഷൻ വിരുന്ന് മാർച്ച് 19-ന്


ഷീബ വിജയൻ

മുംബൈ: ആഗോള ബോക്സ് ഓഫീസിൽ 1300 കോടിയിലധികം നേടി ചരിത്രം കുറിച്ച 'ധുരന്ധറി'ന്റെ രണ്ടാം ഭാഗം മാർച്ച് 19-ന് തിയേറ്ററുകളിലെത്തും. 'ധുരന്ധർ: ദി റിവഞ്ച്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ദൈർഘ്യം മൂന്ന് മണിക്കൂറും 28 മിനിറ്റുമാണ്. ആദ്യ ഭാഗത്തേക്കാൾ ഏഴ് മിനിറ്റ് കുറവാണ് രണ്ടാം ഭാഗത്തിനെങ്കിലും ഈ വർഷത്തെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നായിരിക്കുമിത്.

രൺവീർ സിംഗ് ഇന്ത്യൻ ചാരനായി എത്തുന്ന ഈ സ്പൈ ത്രില്ലറിൽ സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആർ. മാധവൻ തുടങ്ങിയ വലിയ താരനിര തന്നെയുണ്ട്. തിയേറ്റർ റിലീസിന് ശേഷം മെയ് 14-ന് ചിത്രം ഒ.ടി.ടി പ്ലാറ്റ്‌ഫോമിലും എത്തും. രണ്ടാം ഭാഗത്തിന്റെ സംഗീത അവകാശം ടി-സീരീസാണ് സ്വന്തമാക്കിയിരിക്കുന്നത്.

article-image

cxzasasdas

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed