ഇന്ത്യയിൽ നിന്ന് കടത്തിയ 1200 വർഷം പഴക്കമുള്ള ബുദ്ധ പ്രതിമ ഇറ്റലിയിൽ


ഇന്ത്യയിൽ നിന്ന് അനധികൃതമായി കടത്തിയ ബുദ്ധ പ്രതിമ കണ്ടെത്തി. ഇറ്റലിയിൽ നിന്നാണ് 1,200 വർഷം പഴക്കമുള്ള ബുദ്ധ പ്രതിമ കണ്ടെത്തിയത്.

ബിഹാർ ഗയയിലെ കുണ്ഡൽപൂർ ക്ഷേത്രത്തിൽ നിന്ന് കാണാതായ പ്രതിമ ഇറ്റാലിയൻ അധികൃതർ ഇന്ത്യൻ കോൺസുൽ ജനറലിന് കൈമാറി. ഇറ്റാലിയൻ സ്വേദശിയിൽ നിന്നാണ് എട്ടാം നൂറ്റാണ്ടിലെ ബോധിസത്വ ശിൽപമായ ബുദ്ധപ്രതിമ കണ്ടെത്തിയത്.

9−12 നൂറ്റാണ്ടുകാലത്തെ പ്രശസ്ത ബുദ്ധ തീർത്ഥാടന കേന്ദ്രമായിരുന്നു ഗയയ്ക്ക് സമീപമുള്ള കുർകിഹാർ. ഇവിടെ നിന്ന് മാത്രം 226 വെങ്കല പ്രതിമകളാണ് കണ്ടെത്തിയിട്ടുള്ളത്.

കുർകിഹാർ ക്ഷേത്രത്തിൽ നിന്നാണ് ബുദ്ധ പ്രതിമ മോഷണം പോയത്. തുടർന്ന് പതിറ്റാണ്ടുകളോളം നടത്തിയ അന്വേഷണത്തിനൊടുവിലാണ് നിലവിൽ ഇറ്റലിയിൽ നിന്ന് പ്രതിമ കണ്ടെത്തിയത്.

You might also like

Most Viewed