കിങ് ഖാലിദ് വിമാനത്താവളത്തിന് നേരെ ഹൂതി മിസൈൽ ആക്രമണം: സൗദിയിൽ വിമാന സർവീസുകൾ താറുമാറായി


ശാരിക

റിയാദ്: റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഉണ്ടായ ഹൂതി മിസൈൽ ആക്രമണത്തെത്തുടർന്ന് സൗദി അറേബ്യയിലെ വ്യോമഗതാഗത സർവീസുകൾ പ്രതിസന്ധിയിലായി. ആക്രമണത്തിൽ വിമാനത്താവളത്തിന് നാശനഷ്ടങ്ങൾ സംഭവിക്കുകയും നിർത്തിയിട്ടിരുന്ന സൗദിയ എയർലൈൻസ് വിമാനത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് റിയാദിൽ നിന്നുള്ള വിമാന സർവീസുകളിൽ 55 ശതമാനത്തോളം മുടങ്ങി. പട്ടികയിലുണ്ടായിരുന്ന 378 വിമാനങ്ങളിൽ 169 എണ്ണത്തിന് മാത്രമാണ് സർവീസ് നടത്താൻ സാധിച്ചത്.

കൂടാതെ, അബ്ഹ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനവും പ്രതിസന്ധിയിലാണ്. ഇന്ത്യൻ വിമാന കമ്പനികളായ ആകാശ എയർ, ഇൻഡിഗോ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് എന്നിവ സൗദിയിലേക്കുള്ള സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. കൂടാതെ ലുഫ്താൻസ, എയർ കാനഡ തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര വിമാന കമ്പനികളുടെ സർവീസുകളും റദ്ദാക്കിയവയിൽ ഉൾപ്പെടുന്നു.

ബുധനാഴ്ച കിങ് ഖാലിദ് വിമാനത്താവളത്തിനും അബ്ഹ വിമാനത്താവളത്തിനും നേരെ ഉണ്ടായ ആക്രമണങ്ങളിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 36 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. വ്യോമഗതാഗതം തടസ്സപ്പെടുകയും സുരക്ഷാ ആശങ്ക വർധിക്കുകയും ചെയ്ത സാഹചര്യത്തിൽ, അനാവശ്യമായി പുറത്തിറങ്ങരുതെന്നും സുരക്ഷാ മുന്നറിയിപ്പ് ലഭിച്ചാൽ കെട്ടിടത്തിനുള്ളിൽ തന്നെ തുടരണമെന്നും സൗദിയിലെ ഇന്ത്യക്കാർക്ക് എംബസി നിർദേശം നൽകിയിട്ടുണ്ട്.

article-image

sfsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed