കാല്നടയാത്രക്കാര് എക്സ്പ്രസ് വേകൾക്ക് കുറുകെ കടന്നാൽ 1,000 റിയാല് മുതല് 2,000 റിയാല് വരെ പിഴ
കാല്നടയാത്രക്കാര് എക്സ്പ്രസ് വേകൾക്ക് കുറുകെ കടന്നാൽ 1,000 റിയാല് മുതല് 2,000 റിയാല് വരെ പിഴ ലഭിക്കും. ഇത്തരം സ്ഥലങ്ങളില് റോഡുകള്ക്ക് കുറുകെ കടക്കുന്നത് ആളുകളുടെ ജീവന് അപകടത്തിലാക്കും. പ്രത്യേകം നിശ്ചയിച്ചതല്ലാത്ത സ്ഥലങ്ങളില് റോഡുകള്ക്ക് കുറുകെ കടക്കുന്നത് പിഴ ലഭിക്കുന്ന നിയമ ലംഘനമാണ്. ഇത്തരം നിയമ ലംഘനങ്ങള് നടത്തുന്നവരില് കൂടുതലും വിദേശികളാണ്.
കാല്നട യാത്രക്കാര്ക്കുള്ള സീബ്ര ക്രോസിങ്ങുകൾ ഡ്രൈവര്മാര് മാനിക്കണം. സീബ്ര ക്രോസിങ്ങുകളില് നിന്ന് ഒരു മീറ്ററില് കുറയാത്ത അകലത്തിലാണ് വാഹനങ്ങള് നിര്ത്തേണ്ടത്.
drydy

