അനധികൃത തെരുവ് കച്ചവടത്തിനെതിരെ നടപടി ശക്തമാക്കി ഒമാൻ


അനധികൃത തെരുവ് കച്ചവടത്തിനെതിരെ നടപടി ശക്തമാക്കി അധികൃതർ. സീബ് വിലായത്തിൽ കണ്ടെത്തിയ ഇത്തരത്തിലുള്ള കച്ചവടങ്ങൾക്കെതിരെ മന്ത്രാലയം നടപടി സ്വീകരിച്ചു. ജുമുഅ നമസ്കാരം കഴിഞ്ഞ് വരുന്നവരെ കണ്ടായിരുന്നു ഇത്തരത്തിലുള്ള കച്ചവടങ്ങൾ പലരും നടത്തിയിരുന്നത്. ആളുകൾ കൂടുതലായി വാങ്ങുന്ന സാധനങ്ങളായിരുന്നു റോഡോരങ്ങളിലും മരത്തണലിലും വാഹനങ്ങളിൽ വെച്ചും കച്ചവടം നടത്തിയിരുന്നത്.

ഡയറക്ടറേറ്റ് ജനറൽ ഓഫ് ലേബർ വെൽഫെയർ വിഭാഗത്തിന്റെ നേതൃത്വത്തിൽ സംയുക്ത പരിശോധന സംഘമാണ് അനധികൃത തെരുവ് കച്ചവടക്കാരെ പിടികൂടിയത്. ഇത്തരത്തിലുള്ള 15 പേരെ അറസ്റ്റ് ചെയ്തതായും നടപടികൾ സ്വീകരിച്ചതായും പൊലീസ് അറിയിച്ചു.

article-image

dfd

You might also like

  • Lulu Exchange
  • Straight Forward

Most Viewed