ഉംറ വീസയില്‍ ഉള്ളവർക്ക് സൗദി അറേബ്യയിലെ ഏതു വിമാനത്താവളം വഴിയും ഇറങ്ങാം
ഉംറ വീസയില്‍ ഉള്ളവർക്ക് സൗദി അറേബ്യയിലെ ഏതു വിമാനത്താവളം വഴിയും ഇറങ്ങാമെന്നു ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷൻ അറിയിച്ചു. സൗദി അറേബ്യയില്‍ നിന്നു സര്‍വീസ് നടത്തുന്ന എയര്‍ലൈന്‍ കമ്പനികള്‍ക്ക് അയച്ച സര്‍ക്കുലറിലാണ് അതോറിറ്റി ഇക്കാര്യം വ്യക്തമാക്കിയത്.
ഉംറ വീസക്കാര്‍ക്ക് സൗദി അറേബ്യയിലെ ഏതു വിമാനത്താവളങ്ങളിലേക്കു വരാനും ഏതു വിമാനത്താവളങ്ങളിൽ നിന്നു തിരിച്ചുപോവാനും അനുമതിയുണ്ടെന്നും വിമാന കമ്പനികൾ ഇക്കാര്യം നടപ്പാക്കണമെന്നും ഇല്ലെങ്കില്‍ നിയമലംഘനമായി കണക്കാക്കുമെന്നും അതോറിറ്റി ഓര്‍മിപ്പിച്ചു.
ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അനുമതി എയര്‍ ഇന്ത്യയും സ്ഥിരീകരിച്ചു.
tyru



