ഡോ. സുഹൈൽ അജാസ് ഖാൻ സൗദി അറേബ്യയിലെ പുതിയ ഇന്ത്യൻ അംബാസഡർ

സൗദി അറേബ്യയിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. സുഹൈൽ അജാസ് ഖാനെ നിയമിച്ചു. 1997 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. നിലവിൽ ലബനാനിലെ അംബാസഡറായ അദ്ദേഹം വൈകാതെ റിയാദിലെത്തി സൗദി അംബാസിഡറായി ചുമതലയേൽക്കുമെന്നാണ് വിവരം.
പുതിയ അംബാസഡറായി നിയമിതനായ ഡോ. സുഹൈൽ അജാസ് ഖാന്റെ സൗദിയിലെ മൂന്നാമത്തെ ഊഴമാണിത്. ജിദ്ദയിൽ കോൺസൽ ജനറലായും റിയാദിൽ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ (ഡി.സി.എം) ആയും അദ്ദേഹം പ്രവർത്തിച്ചിരുന്നു. 2017 സെപ്തംബർ മുതൽ 2019 ജൂൺ വരെയാണ് അദ്ദേഹം റിയാദിലെ ഇന്ത്യൻ എംബസിയിൽ ഡിസിഎം ആയി പ്രവർത്തിച്ചത്. ഇവിടെനിന്ന് 2019 ജൂൺ 21നാണ് അദ്ദഹം ലബനോൺ അംബാസഡറായി നിയമിതനായത്.
കെയ്‌റോയിലെ ഇന്ത്യൻ എംബസിയിലാണ് അദ്ദേഹത്തിന്റെ വിദേശ നയതന്ത്ര ദൗത്യത്തിന് തുടക്കം കുറിക്കുന്നത്. 2001 വരെ അവിടെ തുടർന്നു. ഇതിനിടയിൽ കെയ്‌റോയിലെ അമേരിക്കൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് അദ്ദേഹം അറബി ഭാഷയിൽ ഡിപ്ലോമ നേടുകയും ചെയ്തിട്ടുണ്ട്.
്ിപിപി