സൗദിയിൽ അഞ്ച് വയസുകാരൻ സ്കൂൾ ബസ്സിനുള്ളിൽ ശ്വാസം മുട്ടി മരിച്ചു

സൗദി അറേബ്യയിലെ ഖത്വീഫിൽ നഴ്സറി വിദ്യാർത്ഥിയായ അഞ്ച് വയസുകാരൻ ശ്വാസം മുട്ടി മരിച്ചു. ഹസൻ ഷാഷിം അൽ−ഷുല ആണ് മരിച്ചത്. ഡ്രൈവറുടെ അശ്രദ്ധ മൂലം സ്കൂൾ ബസിൽ അകപ്പെട്ടതിനാലാണ് അപകടം സംഭവിച്ചത്. ഞായറാഴ്ച ഉച്ചക്ക് ശേഷമാണ് സംഭവം. ബസിൽ കുട്ടിയുള്ളത് ശ്രദ്ധിക്കാത്തതിലാണ് അപകടമുണ്ടായതെന്ന് കിഴക്കൻ മേഖല വിദ്യാഭ്യാസ വക്താവ് സയിദ് അൽ ബാഹിസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
സ്കൂൾ സന്ദർശിക്കാനും ഇത്തം ഘട്ടങ്ങളിൽ ആവശ്യമായ നടപടിക്രമങ്ങൾ കൈക്കൊള്ളാനും ഒരു സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
fsf