നൈജീരിയയിൽ‍ വെള്ളപ്പൊക്കത്തിനിടെ ബോട്ട് മറിഞ്ഞ് 76 പേർ‍ മരിച്ചു


നൈജീരിയയിൽ‍ വെള്ളപ്പൊക്കത്തിനിടെ ബോട്ട് മറിഞ്ഞ് 76 പേർ‍ മരിച്ചു. അനന്പ്ര സംസ്ഥാനത്തെ നൈഗർ‍ നദിയിലാണ് അപകടമുണ്ടായത്. നദിയിൽ‍ വെള്ളപ്പൊക്കമുണ്ടായതിനിടെയാണ് അപകടം. ബോട്ടിൽ‍ കൂടുതൽ‍ ആൾ‍ക്കാരെ കുത്തിനിറച്ചതും ദുരന്തത്തിനു കാരണമായി. 85 യാത്രക്കാരാണ് ബോട്ടിലുണ്ടായിരുന്നത്. കാണാതായവർ‍ക്കായുള്ള തിരച്ചിൽ‍ തുടരുകയാണ്. നദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നത് രക്ഷാപ്രവർ‍ത്തനത്തിനു തടസം സൃഷ്ടിക്കുന്നുണ്ടെന്ന് അധികൃതർ‍ അറിയിച്ചു.

ഓവർ‍ലോഡ്, അമിതവേഗത, മോശം അറ്റകുറ്റപ്പണികൾ‍, നാവിഗേഷൻ നിയമങ്ങൾ‍ അവഗണിക്കൽ‍ എന്നിവ മൂലം നൈജീരിയയിൽ‍ ബോട്ടപകടങ്ങൾ‍ പതിവാവുകയാണ്. ഈ വർ‍ഷത്തെ മഴക്കാലത്തിന്‍റെ തുടക്കം മുതൽ‍, 200 ദശലക്ഷത്തിലധികം ജനങ്ങളെയാണ് വെള്ളപ്പൊക്കം ബാധിച്ചത്. മൂന്നൂറിലധികം ആളുകൾ‍ കൊലപ്പെട്ടു. 100,000 പേർ‍ ഭവനരഹിതരായതായാണ് കണക്ക്.

article-image

്ീഹബ്ിീ

You might also like

  • Straight Forward

Most Viewed