എം.എൽ.എ സ്ഥാനം; രാഹുലിന് ഇന്ന് നിർണായകം, പ്രിവിലേജ് കമ്മിറ്റിയുടെ തീരുമാനം ഉടൻ


ഷീബ വിജയൻ
തിരുവനന്തപുരം: ബലാത്സംഗക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിനെ എം.എൽ.എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്ന പരാതിയിൽ നിയമസഭാ പ്രിവിലേജ് ആൻഡ് എത്തിക്‌സ് കമ്മിറ്റി ഇന്ന് നിർണായക തീരുമാനമെടുത്തേക്കും. ഡി.കെ. മുരളി എം.എൽ.എ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മിറ്റിയുടെ നടപടി. നിരന്തരം ക്രിമിനൽ കേസുകളിൽ ഉൾപ്പെടുന്ന രാഹുലിനെ ജനപ്രതിനിധി സ്ഥാനത്ത് തുടരാൻ അനുവദിക്കരുത് എന്നാണ് പരാതിയിലെ പ്രധാന ആവശ്യം.

ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുലിന് കഴിഞ്ഞ ദിവസമാണ് ജാമ്യം ലഭിച്ചത്. ഈ വിഷയത്തിൽ രാഹുലിനെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കിയെങ്കിലും അദ്ദേഹം എം.എൽ.എ സ്ഥാനത്ത് തുടരുകയാണ്. സഭയിൽ ഇത്തരമൊരു സാഹചര്യം മുൻപ് ഉണ്ടായിട്ടില്ലാത്തതിനാൽ നിയമസഭാ സെക്രട്ടേറിയറ്റ് നിയമോപദേശം തേടിയിരുന്നു. പരാതിക്കാരനായ ഡി.കെ. മുരളിയുടെയും രാഹുൽ മാങ്കൂട്ടത്തിലിന്റെയും വാദങ്ങൾ വിശദമായി കേട്ട ശേഷമായിരിക്കും കമ്മിറ്റി അന്തിമ തീരുമാനത്തിലെത്തുക.

article-image

sasadasd

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed