അടുത്ത മുഖ്യമന്ത്രി ആരെന്നുള്ളത് പിന്നീട്: എം.വി. ഗോവിന്ദൻ
ഷീബ വിജയൻ
കോഴിക്കോട്: എൽ.ഡി.എഫ് സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്ന് ഉറപ്പാണെന്നും എന്നാൽ അടുത്ത മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാകുമോ എന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. ഇടതുപക്ഷത്തിന് ഭരണവിരുദ്ധ വികാരമില്ലെന്ന എസ്.ഡി.പി.ഐ നിലപാടിനോട് വിയോജിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം കോഴിക്കോട്ട് വ്യക്തമാക്കി. ന്യൂനപക്ഷങ്ങളുമായുള്ള അകൽച്ച പരിഹരിക്കാൻ പാർട്ടി ശ്രമിക്കുമെന്നും വർഗീയതക്കെതിരായ ഇടതുപക്ഷ നയങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യു.ഡി.എഫ് ആണ് വർഗീയ സംഘടനകളുമായി സഖ്യമുണ്ടാക്കുന്നതെന്ന് വിമർശിച്ച അദ്ദേഹം പയ്യന്നൂർ രക്തസാക്ഷി ഫണ്ട് വിവാദത്തിലും പ്രതികരിച്ചു. ഫണ്ടിന്റെ കണക്കുകൾ ജില്ലാ കമ്മിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അത് ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കുഞ്ഞികൃഷ്ണനുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഇപ്പോൾ അടഞ്ഞ അധ്യായമാണെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
adeswedfdaefs


