സിനിമ സീരിയൽ നടൻ കാര്യവട്ടം ശശികുമാർ അന്തരിച്ചു

സിനിമ − സീരിയൽ നടൻ കാര്യവട്ടം ശശികുമാർ അന്തരിച്ചു. അസുഖ ബാധിതനായതിനെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. കെ.എസ് ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത് 1989−ൽ പുറത്തിറങ്ങിയ ‘ക്രൈംബ്രാഞ്ച്’ ആണ് ശശികുമാറിന്‍റെ ആദ്യ ചിത്രം. ക്രൂരൻ, ജഡ്ജ്മെന്‍റ്, മിമിക്സ് പരേഡ്, അഭയം, ദേവാസുരം, ചെങ്കോൽ, ആദ്യത്തെ കണ്‍മണി തുടങ്ങി നിരവധി ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
വിജയകൃഷ്ണൻ സംവിധാനം ചെയ്ത മയൂരനൃത്തം എന്ന ചിത്രത്തിൽ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
ydu