ബജറ്റിന് പിന്നാലെ ഓഹരി വിപണിയിൽ തകർച്ച; നിക്ഷേപകർക്ക് ആറ് ലക്ഷം കോടിയുടെ നഷ്ടം
ഷീബ വിജയൻ
മുംബൈ: കേന്ദ്ര ബജറ്റ് പ്രഖ്യാപനങ്ങൾക്ക് പിന്നാലെ ഇന്ത്യൻ ഓഹരി വിപണിയിൽ വൻ ഇടിവ്. സെക്യൂരിറ്റി ട്രാൻസാക്ഷൻ ടാക്സ് (STT) ഉൾപ്പെടെ വർദ്ധിപ്പിക്കാനുള്ള സർക്കാർ തീരുമാനം വിപണിയെ പ്രതികൂലമായി ബാധിച്ചു. സെൻസെക്സ് 1000 പോയിന്റ് ഇടിഞ്ഞ് 81,335 നിലവാരത്തിലെത്തി. നിഫ്റ്റിയിൽ 330 പോയിന്റിന്റെ നഷ്ടവും രേഖപ്പെടുത്തി. വിപണിയിലുണ്ടായ ഈ തകർച്ചയോടെ ബി.എസ്.ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ആകെ വിപണിമൂല്യത്തിൽ ആറ് ലക്ഷം കോടി രൂപയുടെ കുറവുണ്ടായി.
സെക്യൂരിറ്റി ട്രാൻസാക്ഷൻ നികുതി 0.02 ശതമാനത്തിൽ നിന്ന് 0.5 ശതമാനമായും ഓപ്ഷൻസ് പ്രീമിയത്തിനുള്ള നികുതി 0.15 ശതമാനമായും ഉയർത്തിയതാണ് വിപണിയെ സമ്മർദ്ദത്തിലാക്കിയത്. ഭാരത് ഇലക്ട്രോണിക്സ്, എസ്.ബി.ഐ, എൻ.ടി.പി.സി എന്നീ കമ്പനികളാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്. അതേസമയം സൺ ഫാർമ, ടി.സി.എസ് എന്നീ ഓഹരികൾ നേട്ടമുണ്ടാക്കി.
asdsadsa


