ബേപ്പൂരിൽ പി.വി. അൻവർ തന്നെ യുഡിഎഫ് സ്ഥാനാർത്ഥി; പ്രഖ്യാപിച്ച് സണ്ണി ജോസഫ്


ഷീബ വിജയൻ

കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബേപ്പൂർ മണ്ഡലത്തിൽ പി.വി. അൻവർ യുഡിഎഫ് സ്ഥാനാർത്ഥിയാകുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് സ്ഥിരീകരിച്ചു. അൻവർ ബേപ്പൂരിൽ വൻ വിജയം നേടുമെന്നും മുന്നണിയിലെ ഘടകകക്ഷികളുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഔദ്യോഗിക പ്രഖ്യാപനത്തിന് മുൻപേ അൻവർ മണ്ഡലത്തിൽ അനൗദ്യോഗിക പ്രചാരണം ആരംഭിച്ചുകഴിഞ്ഞു. മുസ്ലിം ലീഗ് നേതാവ് എം.സി. മായിൻ ഹാജി ഉൾപ്പെടെയുള്ള പ്രമുഖരെ നേരിൽ കണ്ട് അദ്ദേഹം പിന്തുണ തേടിയിട്ടുണ്ട്.

മന്ത്രി മുഹമ്മദ് റിയാസിനെതിരെ ശക്തനായ ഒരു സ്ഥാനാർത്ഥിയെ അണിനിരത്തി മണ്ഡലം തിരിച്ചുപിടിക്കാനാണ് യുഡിഎഫ് നീക്കം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 28,747 വോട്ടുകൾക്ക് റിയാസ് വിജയിച്ച മണ്ഡലമാണെങ്കിലും, പിന്നീട് നടന്ന ലോക്സഭാ-തദ്ദേശ തിരഞ്ഞെടുപ്പുകളിൽ യുഡിഎഫിന് ഇവിടെ വലിയ മുന്നേറ്റമുണ്ടാക്കാൻ സാധിച്ചിരുന്നു. പിണറായി സർക്കാരിനെതിരെയുള്ള ജനവികാരം വോട്ടാക്കി മാറ്റാൻ അൻവറിന്റെ സ്ഥാനാർത്ഥിത്വത്തിലൂടെ കഴിയുമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ.

article-image

saasadssd

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed