സൗദി രാജാവിന്റെ വിമാനം പൊളിക്കുന്നു


സൗദി രാജാവിന്റെ 300 മില്ല്യൺ ഡോളർ (ഏതാണ്ട് 2301 കോടി രൂപ) വിലയുള്ള ജംബോ ബോയിങ്ങ് 10 വർഷത്തിനിടയിൽ ആകെ പറന്നത് 42 മണിക്കൂർ. എന്നിട്ടെന്താ, ഇപ്പോഴും പുതുപുത്തൻ പോലിരിക്കുന്ന ബോയിങ്ങ് 747 കഴിഞ്ഞ ദിവസം അവസാനത്തെ പറക്കൽ നടത്തിയത്, പൊളിക്കാനായി ലോകത്തിലെ ഏറ്റവും വലിയ വിമാന ശവപ്പറമ്പിലേക്കാണ്. 

യുഎസിലെ അരിസോണയിലെ മരാനയിലുള്ള പിനാൽ എയർ പാർക്കിന് ലോകത്തെ ഏറ്റവും വലിയ വിമാന ശവപ്പറമ്പ് എന്നാണ് വിശേഷണം. കണ്ടം ചെയ്‌ത വിമാനങ്ങൾ ലോകത്ത്‌ കൂടുതലായും എത്തുന്നത് ഈ എയർ പാർക്കിലാണ്. സ്വിറ്റ്സർലന്റിലെ ബാസൽ വിമാനത്താവളത്തിൽ നിന്നും കഴിഞ്ഞ ദിവസം സൗദി രാജാവിന്റെ 42 മണിക്കൂർ മാത്രം പറന്ന വിമാനം പറന്നതും ഇവിടേയ്ക്കാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed