മക്കയിലും മദീനയിലും എല്ലാ പ്രായത്തിലുമുള്ള കുട്ടികൾക്കും പ്രവേശനം നൽകും


മക്കയിലെ ഹറമിലും മദീനയിലെ മസ്ജിദുന്നബവിയിലും എല്ലാ പ്രായത്തിലുള്ള കുട്ടികള്‍ക്കും പ്രവേശനം നല്‍കുമെന്ന് ഹജ്, ഉംറ മന്ത്രാലയ വക്താവ് അറിയിച്ചു. റമദാനില്‍ ഉംറക്കായുള്ള അനുമതി നിര്‍ത്തലാക്കിയിട്ടില്ല. മാത്രമല്ല പ്രായഭേദമില്ലാതെ കുട്ടികള്‍ക്ക് ഹറമിലേക്ക് പ്രവേശനം നല്‍കുവാനാണ് തീരുമാനം എടുത്തിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ വിശുദ്ധ ഹറമിലേക്കും മസ്ജിദുന്നബവിയിലേക്കും എല്ലാ പ്രായത്തിലുമുള്ള കുട്ടികള്‍ക്കും പ്രവേശനം നല്‍കും. ഇക്കാര്യം സൗദി ഹജ്, ഉംറ മന്ത്രാലയ വക്താവ് ഹിശാം സഈദ് ആണ് അറിയിച്ചത്. നമസ്‌കാരങ്ങള്‍ക്കായി ഹറമില്‍ പ്രവേശിക്കാനുള്ള അനുമതി റദ്ദാക്കിയത് എടുത്തുകളഞ്ഞിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ ബന്ധുക്കളുടെ കൂടെ എത്തുന്ന ഏത് പ്രായത്തിലുള്ള കുട്ടികള്‍ക്കും ഹറമുകളില്‍ പ്രവേശിക്കാനാകും. കൂടാതെ ഉംറക്കും റൗദ സന്ദര്‍ശനത്തിനും കുട്ടികള്‍ക്കുകൂടി അനുമതി നല്‍കും. അതുപോലെതന്നെ ഉംറ ബുക്കിംഗ് പൂര്‍ത്തിയായെന്ന പ്രചരണം ശരിയല്ലയെന്നും റമദാനില്‍ ഉംറക്കായുള്ള അനുമതി ഇപ്പോഴും ലഭ്യമാണെന്നും ഇപ്രാവശ്യം ഹജ് നിര്‍വഹിക്കാന്‍ കൂടുതല്‍ പേര്‍ക്ക് അനുമതി നല്‍കുമെന്നും ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു.

You might also like

  • Straight Forward

Most Viewed