ഖത്തറിൽ ബൂസ്റ്റര്‍ ഡോസിന് 12 മാസം കാലാവധി


ബൂസ്റ്റര്‍ ഡോസ് വാക്സിന്‍റെ കാലാവധി 12 മാസമായി ദീര്‍ഘിപ്പിക്കാന്‍ ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്‍റെ തീരുമാനം. കോവിഡ് മുക്തി നേടിയവരുടെ പ്രതിരോധശേഷിയുടെ കാലാവധിയും 12 മാസമായി കണക്കാക്കുമെന്ന് മന്ത്രാലയം അറിയിച്ചു. ഏറ്റവും പുതിയ ശാസ്ത്രീയ പഠന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചവരുടെയും കോവിഡ് മുക്തരുടെയും രോഗപ്രതിരോധ ശേഷി 9 നിന്നും 12 മാസമായി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. നിലവില്‍ 9 മാസംവരെ രോഗപ്രതിരോധശേഷിയുണ്ടാകുമെന്നായിരുന്നു വിശദീകരിച്ചത്. കോവിഡ് സംബന്ധിച്ച്‌ നിരന്തരമായി പഠനങ്ങളും പുതിയ ഗവേഷണങ്ങളും തുടരുന്നതായും ഇതിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ നിര്‍ദേശങ്ങളെന്നും അധികൃതര്‍ വിശദീകരിച്ചു. രണ്ടാം ഡോസ് സ്വീകരിച്ചവര്‍ക്ക് ആറു മാസം കഴിയുന്നതോടെ രോഗപ്രതിരോധശേഷി കുറഞ്ഞുതുടങ്ങുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. അതുകൊണ്ട് ആറു മാസം കഴിയുന്നതോടെ ഇവര്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാന്‍ അര്‍ഹരായി മാറും. 9 മാസം കഴിഞ്ഞാല്‍ രോഗപ്രതിരോധശേഷി കുറയുകയും ഇഹ്തിറാസിലെ കോവിഡ് വാക്സിന്‍ സ്റ്റാറ്റസ് നഷ്ടമാവുകയും ചെയ്യുമെന്നാണ് നിലവിലെ നടപടികള്‍. 12 വയസ്സു കഴിഞ്ഞ എല്ലാവര്‍ക്കും രണ്ടാം ഡോസ് സ്വീകരിച്ച്‌ ആറു മാസം പിന്നിട്ടവരാണെങ്കില്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാമെന്ന് മന്ത്രാലയം വ്യക്തമാക്കി.

You might also like

  • Straight Forward

Most Viewed