അബഹ വിമാനത്താവളത്തിലെ ഡ്രോൺ ആക്രമണം ; പരിക്കേറ്റവരിൽ ഇന്ത്യക്കാരനും


അബഹ വിമാനത്താവളത്തിനു നേരം ഇന്ന്  ഉച്ചയ്ക്ക് 12 മണിക്ക് യെമനിലെ ഹൂത്തികൾ നടത്തിയ ഡ്രോൺ ആക്രമണത്തിൽ പരിക്കേറ്റവരിൽ ഒരു ഇന്ത്യക്കാരനും  ഉണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ആക്രമണത്തിൽ 12 പേർക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ടു സൗദി പൗരന്മാർ, നാലു ബഗ്ലാദേശികൾ, മൂന്ന് നേപ്പാളികൾ, ഒരു ഫിലിപ്പിനോ, ഒരു ശ്രീലങ്കക്കാരൻ എന്നിവരാണ് പരിക്കേറ്റ മറ്റുള്ളവർ. ഡ്രോൺ ആക്രമണത്തിൽ വിമാനത്താവളത്തിന്റെ  മുൻ ഭാഗത്തെ ചില്ലുകൾ തകർന്നിട്ടുണ്ട്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed